മാഞ്ചസ്റ്റര്‍: അഞ്ചില്‍ അഞ്ച് എ സ്റ്റാറും നേടി അന്ധതയെ തോല്‍പ്പിച്ച് യു.കെ. മലയാളികളുടെ അഭിമാനം വാനോളം ഉയര്‍ത്തിയ ടോയല്‍ കോയിത്തറ എന്ന കൊച്ചുമിടുക്കന് ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാം. എന്നാല്‍ വിധിയുടെ മുന്നില്‍ പകച്ച് നില്‍ക്കാതെ പ്രതിബന്ധങ്ങളെ തരണം ചെയ്ത് മുന്നോട്ടുപോകുമ്പോഴാണ് ജീവിത വിജയം എന്ന് ഈ കൊച്ചുമിടുക്കന് പറയുന്നു. മാഞ്ചസ്റ്റര്‍ വിഗാനില്‍ താമസിക്കുന്ന ഷാജു കോയിത്തറയുടെയും ആനി ജോസഫിന്റെയും ഇരട്ടമക്കളില്‍ ഒരാളായ ടോയല്‍ കോയിത്തറ, ഇക്കഴിഞ്ഞ ജിസിഎസ്ബി പരീക്ഷയില്‍ അന്ധതയെ തോല്പിച്ച് തെരഞ്ഞെടുത്ത അഞ്ച് വിഷയങ്ങളില്‍ അഞ്ചിലും എ സ്റ്റാര്‍ നേടി യുകെ മലയാളികളുടെ അഭിമാനമായതിനൊപ്പം നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകവുമായി.
കിടങ്ങൂര്‍ കോയിത്തറ കുടുബാംഗമായ ഷാജുവും കുടുംബവും 2001 മുതല്‍ വിഗാനിലാണ് താമസിച്ച് വരുന്നത്. വിഗണ്‍ സെന്റ് പിറ്റേഴ്സ് കോളജില്‍ ജിസിഎസ്ഇയില്‍ ചരിത്ര വിജയം നേടിയ ടോയല്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ ലോ പഠനത്തിന് ഒരുങ്ങുകയാണ്.
റിപ്പോര്‍ട്ട്: സാബു ചുണ്ടകാട്ടില്‍
Comments