Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫ്രഞ്ച് മലയാളി അസോസിയേഷന്‍ ഓണാഘോഷം   - ജോര്‍ജ് ജോണ്‍

Picture

വെര്‍സ്സായി(ഫ്രാന്‍സ്): ഫ്രഞ്ച് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണം സെപ്റ്റംബര്‍ 21ാം തീയതി ഞായറാഴ്ച വെര്‍സ്സായില്‍ വെച്ച് അതിവിപുലമായി ആഘോഷിക്കുന്നു.

ആഘോഷങ്ങളുടെ ഭാഗമായി രാവിലെ 10 മണിക്ക് അത്തപ്പൂക്കളം ഒരുക്കും, തുടര്‍ന്ന് വാദ്യമേളങ്ങളുടെയും, താല െപ്പാലിയുടെയും അകമ്പടിയോടെ മഹാബലി തമ്പുരാനെ വരവേല്‍ക്കും. ആഘോഷങ്ങളുടെ ഭാഗമായി ഓണപ്പാട്ട്, തിരുവാതിരകളി. ഉ ച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ നടത്തും. സദ്യയ്ക്ക് ശേഷം വടംവലി, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള വിവിധയിനം കളികള്‍ എന്നിവ ഉണ്ടായിരിക്കും. അസോസിയേഷന്‍ പ്രസിഡന്റ് ജിതേന്ദ്രന്‍ ആഘോഷ പരിപാടികളില്‍ അധ്യക്ഷത വഹിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ആല്‍ഫ്രഡ്: 01 30 44 24 08; ജിതേന്ദ്രന്‍: 06 05 27 15 02; ഗിമേഷ് : 06 18 04 26 00 എന്നിവരുമായി ബദ്ധപ്പെടുക.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code