Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

യോങ്കേഴ്‌സ്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി കമ്മ്യൂണിറ്റി ഔട്ട്‌ റീച്ച്‌ പ്രോഗ്രാം വന്‍ വിജയമായി

Picture

യോങ്കേഴ്‌സ്‌ : സെന്റ്‌ തോമസ്‌ ഇടവക വര്‍ഷങ്ങളായി നടത്താറുള്ള `കമ്മ്യൂണിറ്റി ഔട്ട്‌റീച്ച്‌ പ്രോഗ്രാം' ഈ വര്‍ഷവും ഓഗസ്റ്റ്‌ 16#ാ#ം തീയതി ശനിയാഴ്‌ച നടത്തി. ഇതിന്റെ ഭാഗമായി പ്രെയര്‍ ഫെല്ലോഷിപ്പ്‌, ആനുവല്‍ കുക്ക്‌ഔട്ട്‌, സ്‌ക്കൂള്‍ കുട്ടികള്‍ക്ക്‌ പഠനത്തിന്‌ വേണ്ടിയുള്ള ആവശ്യസാധനങ്ങളുടെ വിതരണം എന്നിവ ഇന്നേ ദിവസം നടത്തുകയുണ്ടായി. ഇടവകയുടെ യുവതീയുവാക്കളുടെ സംഘടനയായ ങഏഛഇടങ, എഛഇഡട ഗ്രൂപ്പിന്റെ പ്രാര്‍ത്ഥനയോടുകൂടിയ പ്രത്യേക പരിശ്രമമാണ്‌ ഈ സംരംഭത്തിന്റെ പിറകിലെ ഉത്തേജനം . വര്‍ഷംതോറും നടത്തുന്ന ഈ പ്രവര്‍ത്തനം സമീപവാസികളുമായി ഇടപഴകുന്നതിന്റെ മകുടോദാഹരണമാണ്‌.

രാവിലെ 10 മണിക്ക്‌ വികാരി വെരി.റവ.ചെറിയാന്‍ നീലാങ്കലിന്റെ പ്രാര്‍ത്ഥനയോടുകൂടി തുടങ്ങിയ ബാര്‍ബിക്യൂ കുക്ക്‌ഔട്ടും തുടര്‍ന്ന്‌ സ്‌കൂള്‍ സപ്ലൈസ്‌ വിതരണവും നടന്നു. രാവിലെ 10 മണിക്ക്‌ തുടങ്ങിയ ഈ സംരംഭം വൈകുന്നേരം 4 മണിവരെ നീണ്ടു നിന്നു. സമീപവാസികള്‍ക്ക്‌ വേണ്ടി ഒരു പ്രാര്‍ത്ഥനാമേശയും, കൗണ്‍സില്‍ സെന്ററും, സൗജന്യ മെഡിക്കല്‍ ക്യാമ്പും ഇതിന്റെ ഭാഗമായി നടത്തുകയുണ്ടായി. ജാതിമതഭേദമെന്യേ പലരാജ്യങ്ങളില്‍ നിന്നുള്ള 400 പേരോളം ഇതില്‍ പങ്കാളികളായി.

യോങ്കേഴ്‌സ്‌ പോലീസ്‌ കമ്മ്യൂണിറ്റി ഔട്ട്‌റീച്ച്‌ പ്രോഗ്രാമായി ഈ സംരംഭത്തെ പ്രയോജനപ്പെടുത്തി. രാവിലെ മുതല്‍ രണ്ട്‌ പോലീസ്‌ ഓഫീസേഴ്‌സിന്റെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു. അപ്ലിക്കേഷന്‍ ഫോം വിതരണം ചെയ്‌തു സമീപവാസികള്‍ക്ക്‌ പ്രോത്സാഹനം നല്‍കി.

രോഗികള്‍ക്കും, കുടുംബപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും പ്രത്യേകപ്രാര്‍ത്ഥനകള്‍ നടത്തി. ബ്ലഡ്‌ പ്രഷര്‍ മോണിറ്ററിംഗ്‌, കൗണ്‍സിലിംഗ്‌ എന്നിവ സൗജന്യമായി ഈ അവസരത്തില്‍ നടത്തുകയുണ്ടായി. 30ല്‍ പ്പരം വര്‍ഷമായി യോങ്കേഴ്‌സില്‍ സ്ഥിതിചെയ്യുന്ന ഈ ദേവാലയം സമീപവാസികള്‍ക്ക്‌ ആത്മീയഉണര്‍വ്‌ നല്‍കുന്നകാര്യം പലരും സാക്ഷ്യപ്പെടുത്തി. മിഡില്‍ ഈസ്റ്റ്‌ ഭാഗത്തുനിന്നുള്ള െ്രെകസ്‌തവ കുടിയേറ്റക്കാരാണ്‌ പള്ളിയുടെ ഭൂരിപക്ഷം സമീപവാസികളും. പള്ളിയുടെ ഈ സന്മനസ്സിന്‌ ദേശവാസികള്‍ നന്ദി പ്രകടിപ്പിക്കുകയും, ഇതിന്‌ മുന്‍കൈ എടുത്ത ഭാരവാഹികളെ അഭിനന്ദിക്കുകയും, അനുമോദിക്കുകയും ചെയ്‌തു. സൗജന്യ ഹെല്‍ത്ത്‌ സെമിനാര്‍ സര്‍വ്വീസ്‌ ഒട്ടനവധി വ്യക്തികള്‍ ഉപയോഗപ്പെടുത്തി.

ഈ സംരംഭത്തിന്റെ വിജയത്തിനായി തലേദിവസം യുവജനങ്ങള്‍ പള്ളിയില്‍ ഉപവാസ പ്രാര്‍ത്ഥന നടത്തി. ഇടവകയിലെ അനേകം വിശ്വാസികളുടെ സാമ്പത്തികമായും, മറ്റ്‌ രീതികളിലുള്ള സഹായം ഈ സംരംഭത്തിന്റെ വിജയത്തിന്‌ മുതല്‍ക്കൂട്ടായി.

പി.ആര്‍.ഓ. കുരിയാക്കോസ്‌ തരിയന്‍ അറിയിച്ചതാണിത്‌.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code