Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജസ്റ്റിസ് പി.സദാശിവം കേരള ഗവര്‍ണറായേക്കും

Picture

ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് പി.സദാശിവം കേരള ഗവര്‍ണറായേക്കും. സദാശിവത്തെ ഗവര്‍ണറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായാണ് സൂചന. നിയമനത്തെകുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിയെ അറിയിക്കും. ഷീല ദീക്ഷിത് രാജിവെച്ച ഒഴിവിലാണ് സദാശിവത്തിന്റെ നിയമനം.
2007ല്‍ സുപ്രീംകോടതി ജഡ്ജിയായ സദാശിവം 2013 ജൂലൈയിലാണ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. 2014 ഏപ്രില്‍ 27നാണ് പദവിയില്‍നിന്നും വിരമിച്ചത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലത്തെുന്ന ആദ്യ തമിഴ്‌നാട്ടുകാരനായിരുന്നു സദാശിവം. ഹൈകോടതി ചീഫ് ജസ്റ്റിസ് പദവി വഹിക്കാതെ സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച അപൂര്‍വം പേരില്‍ ഒരാള്‍ കൂടിയാണ് ജസ്റ്റിസ് സദാശിവം.
1948 ഏപ്രില്‍ 27ന് ഈറോഡ് ജില്ലയിലെ കടപ്പനല്ലൂര്‍ ഗ്രാമത്തിലാണ് സദാശിവം ജനിച്ചത്. മദ്രാസ് ലോ കോളേജില്‍നിന്ന് നിയമം പഠിച്ച് 1973ലാണ് അഭിഭാഷകനായത്. 1996ല്‍ മദ്രാസ് ഹൈകോടതിയില്‍ ജഡ്ജിയായി നിയമിതനായി.


അതേസമയം,മഹാരാഷ്ട്ര ഗവര്‍ണറായി സി.വി റോയ് ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മഹാരാഷ്ട്ര ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷാ സത്യവാചകം ചൊല്ലിക്കൊടുത്തു. സംസ്ഥാനത്തിന്റെ 22-ാം മത് ഗവര്‍ണറാണ് റോയ്.

കെ. ശങ്കരനാരായണന്‍ രാജിവെച്ച ഒഴിവിലേക്കാണ് റോയിയെ രാഷ്ട്രപതി നിയമിച്ചത്. ശങ്കരനാരായണന്‍ രാജിവെച്ചതോടെ ഗുജറാത്ത് ഗവര്‍ണര്‍ ഒ.പി കോഹ്‌ലിക്ക് മഹാരാഷ്ട്രയുടെ അധിക ചുമതല നല്‍കിയിരുന്നു. മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്‍, കാബിനറ്റ് മന്ത്രിമാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code