ബാബു സെബാസ്റ്റ്യന്‍ എം.ജി വൈസ് ചാന്‍സലര്‍
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് (എം) നോമിനിയായ ബാബു സെബാസ്റ്റ്യനെ മഹാത്മാ ഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിച്ചു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു. നിയമന ഉത്തരവില്‍ രാജി വയ്ക്കുന്നതിന് മുന്‍പ് തന്നെ ഗവര്‍ണര്‍ ഷീലാ ദീക്ഷിത് ഒപ്പുവച്ചിരുന്നു.
ബയോഡേറ്റയില്‍ യോഗ്യത സംബന്ധിച്ച തെറ്റായ വിവരം നല്‍കിയതിനെ തുടര്‍ന്ന് വി.സി ആയിരുന്ന എ.വി.ജോര്‍ജ്ജിനെ ഗവര്‍ണര്‍ പുറത്താക്കിയിരുന്നു.
നിലവില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് എഡ്യുക്കേഷന്‍ ടെക്നോളജി ഡയറക്ടറാണ് ബാബു സെബാസ്റ്റ്യന്‍. പാല സെന്റ് തോമസ് കോളേജില്‍ മലയാള വിഭാഗം അദ്ധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Comments