Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ശങ്കരത്തില്‍ കുടുംബത്തിന്നടിവേരുകള്‍ (കവിത)   - എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്‌

Picture

ഗുരുവരനാകിന തോമ്മാ ശ്ലീഹാ
മലയാങ്കരയതി ലീശനിയോഗാല്‍
മശിഹാകാലം അമ്പതുരണ്ടതില്‍
സുവിശേഷ പ്രഘോഷണമായെത്തി.

അത്ഭുതവൃത്തി, പ്രേഷിതവേലയാല്‍
മാര്‍ത്തോമ്മായിങ്കലാകൃഷ്ടരായ്‌ ്‌ജനം
അപ്പോസ്‌തോലനില്‍ വിസ്‌മയരാര്‍ന്നവര്‍
പാലിയൂര്‍ പറവൂരിവിടങ്ങളിലായ്‌
പലബ്രാഹ്മണകുലര്‍ ക്രിസ്‌ത്യാനികളായ്‌
സ്‌നാനികളായതു നാലു കുടുംബകര്‍
പകലോമറ്റം, ശങ്കരപുരിയും
കള്ളി, കാളിയാങ്കലെന്നില്ലങ്ങളും.
പകലോമറ്റം, ശങ്കരപുരിയില്‍
വൈദികശ്രേഷ്‌ഠരനേകരുയര്‍ന്നു,
ശങ്കരപുരിയിന്നടിവേരുകള്‍തന്‍
സംഗ്രഹമിവിടെ ചൊല്ലാന്‍ തുനിവേന്‍.

ക്രിസ്‌ത്യാനികളായ്‌ മാറിയ ബ്രാഹ്മണര്‍
സ്വദ്ദേശമതിലവഹേളിതരായ്‌
നാടും കൂടും വിട്ടവര്‍ യാനംചെയ്‌കെ
അങ്കമാലി, കുന്നംകുളവും പൂകി,
യാത്ര തുടര്‍ന്നോരവിടുന്നധുനാ
ഏറ്റുമാനൂരമ്പലനടയാര്‍ന്നു;
ക്ഷേത്രാധിപരോ ടായഭയാര്‍ത്ഥികള്‍
അന്‍പിന്നായിട്ടര്‍ത്ഥനചെയ്‌താനേരം
അര്‍ത്ഥികളവര്‍തന്‍ സങ്കട ഗാഥ
ക്ഷേത്രാധിപരാശ്രവിച്ചഥനേരം
ക്ഷേത്രത്തിന്നേഴുനാഴിക വടക്കായ്‌

`കാളിക്കാവി'ല്‍ പാര്‍ക്കാനവര്‍ക്കനുവായ്‌
കാളി ഹനിച്ചിടുമവിടെ പ്പാര്‍ക്കില്‍
എന്നവരകമേ കരുതീട്ടുണ്ടാം,
വഞ്ചനയറിയാതര്‍ത്ഥികള്‍ രാവില്‍
പ്രാര്‍ത്ഥനാജപവുമായ്‌ക്കാവില്‍ പാര്‍ത്തു,
കാളിക്കാവില്‍ ജീവനോടിരുന്നവര്‍
വഞ്ചകരാവില്ലെന്നു നിനച്ചവര്‍
ഏതോ സിദ്ധരവരെന്നും കരുതി
കാവില്‍ കഴിയാനനുവാദവുമായ്‌
കാലം തെല്ലു കഴിയവെ കാടിനെ
നാടായ്‌ മാറ്റിയാ കഠിനാദ്ധ്വാനികള്‍
നൂറേക്കര്‍ സ്ഥലം നാലു കുലത്തിനായ്‌
തീറാധാരമായ്‌ ദാനവുമേകിനാര്‍.
കാടുകള്‍ മേടുകള്‍ വെട്ടിനിരത്തി
കര്‍ഷകവര്‍ദ്ധിതരായവര്‍ മേവി
കാളിക്കാവിനു വടക്കൊരു മേട്ടില്‍
ആടിനെത്തീറ്റിയ കുട്ടികള്‍ക്കന്നാള്‍
കന്യാമറിയം വെളിപ്പെട്ടൊരുനാള്‍
നല്‍കീ പലവിധ പഴവര്‍ഗ്ഗങ്ങള്‍
ചാരേ വറ്റാത്തരുവിയും വെളിവായ്‌.
മുന്നൂറ്റി മുപ്പത്തഞ്ചിലാ കുന്നിലായ്‌
തീര്‍ത്താരവിടൊരു ദേവാലയവും
വിഖ്യാതം കുറവിലങ്ങാട്ടെപ്പള്ളി

കുറവില്ലാനാടാം കുറവിലങ്ങാട്ട്‌
കാര്‍ഷികവൃത്തി, കളരിപ്പയറ്റില്‍
വൈദ്യം, മാന്ത്രികമെന്നതിലഗ്രിമര്‍
ആരെയും വെല്ലും കഴിവുറ്റവരായ്‌.
ശങ്കരപുരിയില്‍ പകലോമറ്റ
ത്തര്‍ക്കദിയോര്‍ക്കന്മാര്‍ പലരുണ്ടായി
സാരഥ്യത്താല്‍ മലങ്കരസഭയില്‍
അര്‍ക്കദിയോക്കര്‍ ഭരണം ചെയ്‌തവര്‍

ചാതുര്‍കുലങ്ങള്‍ വളര്‍ന്നു പരന്നു
നാലു കുലങ്ങള്‍ നാടിന്‍ പല പല
ഭാഗം പൂണര്‍ന്നു കുടുംബങ്ങളുമായ്‌
അര്‍ക്കദിയോക്കര്‍ കുലത്തിലുയര്‍ന്നു
അര്‍ക്കദിയോക്കര്‍ ക്കബറുകളുണ്ടേ
അഞ്ചെണ്ണമതാ കുറവിലങ്ങാട്ടില്‍.

ശങ്കരപുരീകുലം യാത്ര തുര്‍ന്നു
പാലാ, തൊടുപുഴ, തലയനാട്ടില്‍,
കോതമംഗലം, കോട്ടയം, കുറിച്ചി
തിരുവല്ലാ, ചെങ്ങന്നൂര്‍, പന്തളത്തും,
കൈപ്പട്ടൂര്‍, കുമ്പഴ, മൈലപ്രായിലായ്‌
കോന്നി, വടക്കു കിഴക്കുപുറങ്ങള്‍
തണ്ണിത്തോടു തേക്കുതോ,ടെലിമുള്ള്‌,
അഞ്ചല്‍, ഇളമ്പല്‍, കുളത്തൂപ്പുഴയില്‍
നൂറനാട്‌, മാവേലിക്കരയിലുമായ്‌
വാസം ചെയ്‌തവര്‍ പടര്‍ന്നാളുകയായ്‌

ശങ്കരപുരിയിന്‍ പൂര്‍വ്വികരെത്തി
പന്തളദേശത്തഭയാര്‍ത്ഥികളായ്‌
ആയുധവിദ്യകള്‍, വൈദ്യം പലതാം
തുളുനാടന്‍ വിദ്യകളാഗതരെ
പന്തള രാജന്നഭിമതരാക്കി
ഉന്നതശ്രേണിയിലവരെയുയര്‍ത്തി.

ഖരംകാടെന്ന `കടയ്‌ക്കാട്ട'വര്‍ക്കായ്‌
താവളമേകി ധനധാന്യവുമായ്‌
`ഖരനെ'ന്നുള്ളോരസുരനിവാസം
`ഖരംകാടെ'ന്നതാം നാമനിദാനം,
കാടു നിരത്തി ഫലപുഷ്ടിയിലായ്‌
ശങ്കരകുലമതിലാകെ നിറഞ്ഞു
`തലയനാട്ടു'ന്നെത്തിയോരവരെ
`തലയനാട്ടുകാരെ'ന്നു വിളിപ്പൂ.
ആയിരം തൊള്ളായിരമേഴുപ

ആയിരം തൊള്ളായിരമേഴുപത്തില്‍
`യൂയെസ്സേ'യില്‍ നേതൃ സ്ഥാനീയരെത്തി
ശങ്കരത്തില്‍ കുലം വായ്‌ക്കുന്നീ മണ്ണില്‍
ശങ്കരകുലമുണ്ടേറെ യീനാട്ടില്‍
എപ്പേരുമൊരു വൃക്ഷപ്പൂന്തണലില്‍
ഇപ്പാരിേേലതു ദേശത്താണാകിലും
ശങ്കരപുരീ വൃക്ഷ ശാഖികളായ്‌
സര്‍വ്വേശാ സമഞ്‌ജസം കാത്തിടേണേ!

****** ****** ******
ഫെബ്രുവരി ഇഷഴപത്തൊന്നിന്‍ തലയനാട്ടു ശ്രാദ്ധനാളില്‍
ശങ്കരപുരി സഴടുംബങ്ങളൊത്തുകൂടുമേതുവിധേനേം
സാഹോദര്യം, സഴടുംബസ്‌നേഹം തിളങ്ങിടുമാ പ്പെരുനാളില്‍
പുണ്യപിതൃക്കള്‍ക്കഞ്ചു കുടീരേ ശ്രാദ്ധാഘോഷ ത്തിരുനാളില്‍
തീരാരോഗികള്‍, ഭൂതഗ്രസ്‌തര്‍, അനപത്യാദുഃഖമിയന്നോര്‍
ക്കാതങ്കമാറ്റിടുമെല്ലാ അര്‍ത്ഥികള്‍ക്കു മാത്തിരുസവിധേ
കന്യാമേരീ നാമഥേയ പുണ്യാലയവുമൊന്നുണ്ടവിടെ
മാതാവിന്‍ മാദ്ധ്യസ്ഥമണപ്പോര്‍ ക്കാശ്വാസത്തിന്‍ ദീപമതായി
സന്തുഷ്ടിയു,മൈശ്വര്യവും സര്‍വ്വേശ്വരാ ചൊരിഞ്ഞീടണമേ
ശങ്കരപുരീ കുടുംബങ്ങളെ തൃക്കാരുണ്യാ കാത്തീടണേ. !

***** ***** ******

ഫിലഡെല്‍ഫിയ
ഓഗസ്റ്റ്‌ 23, 2014

ഫിലഡെല്‍ഫിയായില്‍ വച്ച്‌ 2014 ഓഗസ്റ്റ്‌ 23-ന്‌ നടന്ന കുടുംബ സംഗമ
സമ്മേളനത്തിലേയ്‌ക്ക്‌ എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ രചിച്ച്‌ അവതരിപ്പിച്ച കവിത.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code