Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ ആറിന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Picture

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പാര്‍ക്ക് റിഡ്ജിലുള്ള മെയിന്‍ ഈസ്റ്റ് ഹൈസ്കൂളില്‍ വെച്ച് നടക്കുന്ന ഈവര്‍ഷത്തെ ഓണാഘോഷത്തിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

പ്രസിദ്ധ മലയാളി സിനിമ-സീരിയല്‍ നടി സോനാ നായര്‍ ഓണാഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഓണസദ്യ, ഘോഷയാത്ര, പുലിക്കളി, ചെണ്ടമേളം, പൊതുയോഗം എന്നിവയോടൊപ്പം രണ്ടര മണിക്കൂര്‍നീണ്ടുനില്‍ക്കുന്ന കലാപരിപാടികളും ഈവര്‍ഷത്തെ ഓണാഘോഷത്തിന്റെ പ്രത്യേകതയാണ്.

ജോണ്‍സണ്‍ കണ്ണൂക്കാടന്‍ ചെയര്‍മാനും, ഫിലിപ്പ് പുത്തന്‍പുര, ടോമി അംബേനാട്ട്, ലീല ജോസഫ് എന്നിവര്‍ കോ- ചെയര്‍പേഴ്‌സണ്‍മാരുമായ വിപുലമായ കമ്മിറ്റിയാണ് ഈവര്‍ഷത്തെ ഓണാഘോഷത്തിന് നേതൃത്വം നല്‍കുന്നത്. എല്ലാ മലയാളി സുഹൃത്തുക്കളേയും കുടുംബ സമേതം ഓണാഘോഷങ്ങളിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code