Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വേശ്യവല്‌ക്കരിക്കപ്പെടുന്ന മാധ്യമവിചാരണ   - ഫാ: ജോണ്‍സണ്‍ പുഞ്ചക്കോണം

Picture

മനുഷ്യന്‍ ഇന്നേവരെ ആവിഷ്‌കരിച്ച രാഷ്ട്രീയ സംവിധാനങ്ങളില്‍ ഏറ്റവും മികച്ചതും താരതമ്യേന കുറ്റമറ്റതും ജനാധിപത്യമാണെന്ന്‌ നാം അവകാശപ്പെടുമ്പോഴും അതിന്‍െറ സഹജമായ ദൗര്‍ബല്യങ്ങള്‍ വന്‍ പ്രശ്‌നങ്ങളും പ്രതിസന്ധികളും സൃഷ്ടിക്കുന്നുവെന്നത്‌ നിസ്സാരമായി തള്ളിക്കൂടാ.

ആടിനെ പട്ടിയാക്കുന്ന മാധ്യമവിചാരണയാണ്‌ ഇന്നിന്റെ സാംസ്‌കാരിക കേരളം ആടി തിമിര്‍ക്കുന്നത്‌ നാം കണ്ടുകൊണ്ടിരിക്കുന്നത്‌. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ്‌ കഴിഞ്ഞ ദിവസങ്ങളില്‍ നാം കണ്ടെത്‌ . `മുഖ്യന്‍ മുഖ്യപ്രതി' എന്നതായിരുന്നു മിക്ക ചാനലുകളുടെയും ഫ്‌ളാഷ്‌ ന്യുസ്‌ . അഭിപ്രായസ്വാതന്ത്ര്യവും മാധ്യമങ്ങളുടെ സ്വാതന്ത്ര്യവും ജനാധിപത്യത്തിന്‍െറ കാതലാണ്‌. ഇന്ന്‌ തിമിര്‍ത്താടുന്ന മാധ്യമവിചാരണകളിലൂടെ എത്രയേറെ മനുഷ്യരുടെ ജീവിതങ്ങള്‍ തകര്‍ത്തിരിക്കുന്നു എന്നത്‌ ആരും ഓര്‍ക്കുന്നില്ല. ഭരണകൂടങ്ങളുടെ നിഗൂഢ അജണ്ടകളോട്‌ അറിഞ്ഞോ അറിയാതെയോ ചേര്‍ന്നുകൊണ്ട്‌ അവ വ്യക്തിഹത്യക്കും വ്യക്തിസ്വാതന്ത്ര്യഹത്യക്കും എത്രതവണ കൂട്ടുനിന്നിരിക്കുന്നു. കള്ളക്കേസില്‍ അകപ്പെടുത്തപ്പെട്ട ഒട്ടനേകം യുവാക്കളെ ഒടുവില്‍ കോടതി വിട്ടയക്കുമ്പോള്‍ മുഴച്ചുനില്‍ക്കാറുള്ളത്‌ ഭരണകൂടത്തിന്‍െറ അത്യാചാരം മാത്രമല്ല, അതിനു പിന്തുണ നല്‍കിയ മാധ്യമങ്ങളുടെ കൊള്ളരുതായ്‌മ കൂടിയാണ്‌. ഇന്നിന്റെ `മാധ്യമവിചാരണ' നീതിന്യായ കോടതികളെവരെ സ്വാധീനിക്കുമ്പോളും നിരപരാധികള്‍ അപരാധികളായി മാറുന്നു. നിരപരാധികള്‍ ക്രൂശിക്കപ്പെടുമ്പോള്‍ നിയമത്തെ വഴിക്കുവിടുന്നവര്‍ സ്വന്തം അപരാധത്തിനു നിയമത്തെ വഴിതിരിച്ചു വിടുന്നതിനെ ഏത്‌ ആധിപത്യത്തിന്‍െറ പേരിലാണ്‌ എന്ന്‌ സാധാരണ മനസ്സിന്‌ ഉള്‍ക്കൊള്ളാന്‍ പ്രയാസമാണ്‌ .

എൃ ജൗിരവമസീിമാ കഉമാധ്യമങ്ങളുടെ സ്വാതന്ത്ര്യം നിരുപാധികമായിക്കൂടാ എന്നതാണ്‌ സത്യം. പൊതുനന്മക്ക്‌ അത്യാവശ്യമെന്ന നിലക്കാണ്‌ മാധ്യമ സ്വാതന്ര്യം അനുവദിക്കപ്പെട്ടിട്ടുള്ളത്‌ അവിടെ മാധ്യമങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ട സ്വാതന്ദ്ര്യം ദുരുപയോഗം ചെയ്യാതെയും, നഷ്ടപ്പെടുത്തതെയും കാത്തു സൂക്ഷിക്കക എന്നതായിരിക്കണം ഓരോ മാധ്യമങ്ങളുടെയും ലക്‌ഷ്യം. ആ സ്വാതന്ത്ര്യം തിന്മക്കുവേണ്ടി പ്രയോഗിക്കപ്പെടുമ്പോള്‍ മാധ്യമങ്ങള്‍ സ്വന്തം നിലനില്‍പിന്‍െറ ന്യായമാണ്‌ ഇല്ലാതാക്കുന്നത്‌. അവിടെ അതിര്‍വരമ്പുകള്‍ കൂടിയേ തീരൂ. ധാര്‍മികതയുടെ മാനദണ്ഡങ്ങള്‍ നിര്‍ണയിക്കാനോ അവ പാലിക്കപ്പെടുന്നുവെന്ന്‌ ഉറപ്പുവരുത്താനോ നമ്മുടെ മാധ്യമങ്ങള്‍ പൊതുവെ തയ്യാറാകുന്നില്ല. പല മാധ്യമങ്ങള്‍ക്കും ഇക്കാര്യത്തില്‍ നയം പോലുമില്ല. തങ്ങള്‍ക്ക്‌ കിട്ടിയ അവകാശാധികാരം മുറുകെ പിടിക്കുകയും എന്നാല്‍, ഉത്തരവാദിത്തം അവഗണിക്കുകയും ചെയ്യുന്ന ഈ രീതിതന്നെ മാധ്യമഅധാര്‍മികമാണ്‌. മാധ്യമങ്ങള്‍ക്ക്‌ ആഭ്യന്തരതലത്തില്‍ ഒരു നിയന്ത്രണസംവിധാനം ഉണ്ടായിരിക്കുക, അതിനെപ്പറ്റി ജനങ്ങളെ അറിയിക്കുക, ധാര്‍മിക മാനദണ്ഡങ്ങള്‍ പരസ്യപ്പെടുത്തുക എന്നിവ ആവശ്യമായിരിക്കുന്നു.

കഴിഞ്ഞ ദിവസത്തെ തിരുവനന്തപുരം വിജിലന്‍സ്‌ കോടതിയുടെ വിധിയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരെ പ്രതികളാക്കി കേസ്സെടുക്കാന്‍ വിജിലന്‍സ്‌ കോടതി ഉത്തരവിട്ടന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തയാണ്‌ ചാനലുകള്‍ മത്സരിച്ച്‌ ആഘോഷമാക്കി മാറ്റിയത്‌ .എന്നാല്‍ കോടതി വിധി പുറത്തു വന്ന പ്പോള്‍ മുഖ്യമന്ത്രിക്ക്‌ ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന്‌ പറയാനാകില്ല. മറ്റു മന്ത്രിമാരുടെ പേരോ വിധിയില്‍ പരാമര്‍ശിച്ചിട്ട്‌ പോലുമില്ല . പ്ലാന്‍റ്‌ സ്ഥാപിക്കുന്നത്‌ സംബന്ധിച്ച്‌ മുഖ്യമന്ത്രി അയച്ച കത്തില്‍ കമ്പനിയുടെ പേര്‌ പരാമര്‍ശിച്ചിട്ടുണ്ട്‌ എന്ന കാരണത്താല്‍ മുഖ്യമന്ത്രിയ്‌ക്ക്‌ ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന്‌ പറയാന്‍ കഴിയില്ലെന്നായിരുന്നു കോടതി വിധിയില്‍ പറഞ്ഞിരുന്നത്‌ . ഊതി വീര്‍പ്പിക്കപ്പെട്ട ബലൂണ്‍ പോലെ ഇരുപത്തിനാല്‌ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തലേദിവസം മത്സരിച്ച്‌ ആഘോഷിച്ച മിണ്ടാട്ടമില്ലതായി. ഈ കോടതിവിധി എങ്ങനെ നേര്‍വിപരീതമായി വ്യാഖ്യാനിക്കപെട്ടു എന്നതാണ്‌ സാംസ്‌കാരിക കേരളം ഉറ്റുനോക്കുന്നത്‌ . വിജിലന്‍സ്‌ കോടതി വിധി വളചൊടിച്ച്‌ അതില്‍ സര്‍ക്കാരിലെ പ്രമുഖരുടെ പേര്‌ ചേര്‍ത്ത്‌ വാര്‍ത്ത കെട്ടിച്ചമക്കാന്‍ തിരക്ക്‌ കൂട്ടിയതിനു പിന്നില്‍ ആരൊക്കെ എന്ന്‌ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.

ജനാധിപത്യത്തിന്‍െറ ജീവവായു എന്നനിലയിലാണ്‌ മാധ്യമങ്ങളുടെ പ്രസക്തി വര്‍ദ്ധിക്കുന്നത്‌. മാധ്യമരംഗത്തെ ദുഷ്‌പ്രവണതകള്‍ക്ക്‌ അറുതിവരുത്തുന്ന കൂട്ടത്തില്‍ ആശയപ്രചാരണത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും ഭരണഘടന നല്‍കുന്ന അവകാശം എത്രത്തോളം ഹനിക്കപ്പെടുമെന്നതും ചിന്താവിഷയമാക്കേണ്ടതുണ്ട്‌ . മാധ്യമരംഗത്തെ കുത്തകവത്‌കരണത്തെയും ചീത്ത സ്വാധീനങ്ങളെയും തടയാന്‍ ആവശ്യമായ നടപടികള്‍ ഉണ്ടായേ മതിയാകു

കൂടുതല്‍ കോര്‍പറേറ്റുകള്‍ മാധ്യമരംഗത്തേക്ക്‌ കടന്നുവരുകയും അവര്‍ മാധ്യമങ്ങളില്‍ അവിഹിതമായി ഇടപെടുകയും മാധ്യമശൃംഖലകള്‍ സ്വന്തമാക്കി കുത്തക സ്ഥാപിക്കുകയും ചെയ്‌തപ്പോള്‍ ചൂടുള്ള വാര്‍ത്തകള്‍ അല്‌പം മസാല ചേര്‍ത്ത്‌ വിളമ്പുന്നതില്‍ മത്സരിക്കുകയാണ്‌ നവമാധ്യമങ്ങള്‍. രാഷ്ട്രീയാധികാരമുപയോഗിച്ച്‌ വിവിധ പാര്‍ട്ടികള്‍ മാധ്യമങ്ങളെ ഉപയോഗിക്കുന്ന രീതിയും ഇന്ന്‌ വ്യാപകമാണ്‌.

പണം വാങ്ങി വാര്‍ത്ത നല്‍കുന്ന `പെയ്‌ഡ്‌ ന്യൂസ്‌' രോഗവും പരസ്യങ്ങള്‍ക്ക്‌ വിലയായി ഓഹരികള്‍ സ്വന്തമാക്കുന്ന രഹസ്യധാരണകളും എല്ലാം ഇന്ന്‌ മാന്യവല്‌ക്കരിക്കപ്പെട്ടിരിക്കുന്നു. ജനാധിപത്യത്തില്‍ പവിത്രമായി കരുതേണ്ട പൊതുജനാഭിപ്രായങ്ങളെയും ജനതാല്‍പര്യങ്ങളെയും അവഗണിച്ച്‌ വന്‍കുത്തകകള്‍ക്ക്‌ വിടുപണിചെയ്യുന്ന സ്ഥിതിയിലേക്ക്‌ മാധ്യമങ്ങള്‍ തരംതാഴുന്നില്ലേ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. സങ്കുചിത വീക്ഷണങ്ങളുള്ള പാര്‍ട്ടികളും സംഘടനകളും മാധ്യമരംഗത്തെ ദുഷിപ്പിക്കുന്നതില്‍ പങ്കുവഹിക്കുന്നുണ്ട്‌ എന്നതാണ്‌ മറ്റൊരു ശാപം.

വിയോജിപ്പുകള്‍ ഫലപ്രദമായി രേഖപ്പെടുത്താനുള്ള അവകാശം ജനാധിപത്യത്തിന്‍െറ മര്‍മമായിരിക്കെ മാധ്യമരംഗത്ത്‌ അവ ക്രീയാത്മകമായി പ്രാവര്‍ത്തികമാക്കുന്നുണ്ടോ എന്ന്‌ പരിശോധിക്കപ്പെടെണ്ടാതാണ്‌. എന്ത്‌ പറയണം, എന്ത്‌ പറയാതിരിക്കണം, എന്ത്‌ എഴുതണമെന്നും എഴുതാതിരിക്കണമെന്നും, എന്ത്‌ അവതരിപ്പിക്കണമെന്നും അവതരിപ്പിക്കാതിരിക്കണമെന്നും തീരുമാനിക്കുന്നത്‌ ആരാണ്‌? സാംസ്‌കാരിക പൈതൃകം എന്ന അജ്ഞാതവും അദൃശ്യവുമായ അസ്‌തിത്വത്തിന്‍െറ തീരുമാനമെടുക്കല്‍ അധികാരം ശരിയോ തെറ്റോ എന്നത്‌ ചര്‍ച്ച ചെയ്യാവുന്നതാണ്‌.

പണമോ മറ്റു സൗജന്യങ്ങളോ കൈപ്പറ്റി വാര്‍ത്തകളും പരിപാടികളും അവതരിപ്പിക്കുന്ന `പെയ്‌ഡ്‌ ന്യൂസ്‌' ഏര്‍പ്പാട്‌ പത്രങ്ങളിലും ചാനലുകളിലും ഇന്ന്‌ ഒരുപോലെ വ്യാപകമാണ്‌ .പൊതുജനത്തിന്‍െറ അറിയാനുള്ള അവകാശത്തെ വേശ്യവല്‌ക്കരിക്കുന്ന ഈ ദുഷ്‌പ്രവണത സമൂഹത്തെ മലീമസമാക്കും. `പെയ്‌ഡ്‌ ന്യൂസ്‌ `എന്ന പകര്‍ച്ചവ്യാധി ഇപ്പോള്‍ പൂര്‍വാധികം വ്യാപകവും വിനാശകരവുമായിട്ടുണ്ട്‌ എന്നത്‌ ഇന്നിന്റെ യാഥാര്‍ധ്യമാണ്‌

രാഷ്ട്രജീവിതത്തിന്‍െറ രോമകൂപങ്ങളില്‍ പോലും അഴിമതി എന്ന മഹാവ്യാധി പടര്‍ന്നുകയറിയിരിക്കെ, അത്‌ അനാവരണം ചെയ്യാന്‍ വ്യഗ്രത കാട്ടുന്ന മാധ്യമങ്ങളെയും അതേ രോഗം പിടികൂടിയെന്നു പറഞ്ഞാല്‍ ആരെയാണ്‌ ജനങ്ങള്‍ വിശ്വസിക്കേണ്ടത്‌, ആരിലാണ്‌ അവര്‍ പ്രതീക്ഷയര്‍പ്പിക്കേണ്ടത്‌? സത്യസന്ധമായും സ്വതന്ത്രമായും വാര്‍ത്തകള്‍ വാര്‍ത്തകളായിത്തന്നെ ജനങ്ങള്‍ക്ക്‌ നല്‍കാനും പരസ്യങ്ങള്‍ പരസ്യങ്ങളായി അവതരിപ്പിക്കാനുമുള്ള പ്രാഥമിക ബാധ്യത നവമാധ്യമങ്ങള്‍ക്കുണ്ട്‌ എന്ന സത്യം മറക്കരുത്‌. നിലനില്‍പിന്‌ പരസ്യങ്ങളെ ആശ്രയിച്ചേ തീരൂ എന്നത്‌ യാഥാര്‍ഥ്യമായിരിക്കെത്തന്നെ, സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും, വഴിപിഴപ്പിക്കുകയും ചെയ്യുന്ന വിധം വാര്‍ത്തകള്‍ മാറ്റിമറിക്കുന്നത്‌ അങ്ങേയറ്റം നിരുത്തരവാദപരവും അധാര്‍മികവുമാണെന്ന സത്യത്തിന്‌ അടിവരയിട്ടേ മതിയാകു.

ജനാധിപത്യത്തിന്‍െറ കാതലാണ്‌ സുതാര്യത. പൗരന്മാരുടെ അറിയാനുള്ള അവകാശത്തിനു തങ്ങളുടെ താല്‌പര്യങ്ങള്‍ക്കനുസരിച്ച്‌ മറതീര്‍ക്കുന്നത്‌ ജനാധിപത്യ റിപ്പബ്‌ളിക്കിനു ചേര്‍ന്നതല്ല. മാധ്യമങ്ങള്‍ തങ്ങളുടെ കിടമത്സരത്തിനിടയില്‍ ഈ സുതാര്യത നഷ്ടമാക്കുവാന്‍ കൂട്ട്‌നില്‌ക്കരുത്‌ .

Picture2

Picture3



Comments


well wishere
by Dr.Mammen C.Jacob, United States on 2014-08-31 23:20:30 pm
Achen,It is very good and commentable


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code