Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഗ്രോസ്‌ഗെരാവ് നവോദയാ ഓണാഘോഷം   - ജോര്‍ജ് ജോണ്‍

Picture

ഗ്രോസ്‌ഗെരാവ്: നവോദയാ കേരളസമാജം ഈ വര്‍ഷ െത്ത ഓണാഘോഷം സെപ്റ്റംബര്‍ 13 ന് ശനിയാഴ് ച്ച ആഘോഷിക്കുന്നു. ഉച്ചകഴിഞ്ഞ് 04.30 ന് വാള്‍ബൂര്‍ഗാ പള്ളി ഹാളില്‍ വച്ചാണ് ആഘോഷ പരിപാടികള്‍ നട ത്തുന്നത്. ഗ്രോസ്‌ഗെരാവ് ലയം ഗ്രൂ പ്പിന്റെ ഈശ്വര പ്രാര്‍ത്ഥനയോടെ പരിപാടികള്‍ തുടങ്ങും. ചാര്‍ട്ടര്‍ പ്രസിഡന്റ് ഡോ.ജോസഫ് തെരുവത്ത് ഓണാഘോഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് സംസാരിക്കും.

ഓണാഘാഷ പരിപാടികളുടെ ഭാഗമായി മഹാബലിയുടെ വരവേല്‍ പ്പ്, ചെണ്ടമേളം, ഗെസല്‍ പാട്ട്, വാദ്യോപകരണ സംഗീതം, കവിത, സ്‌കെ ച്ച്, കൈകൊട്ടിക്കളി എന്നിവ ഉണ്ടായിരിക്കും.

ഇടവേളയില്‍ വിഭവസമൃദ്ധമായ ഓണസദ്യ, ആകര്‍ഷകമായ സമ്മാനങ്ങളോടെ തംബോല എന്നിവ നടത്തും. അതിന് ശേഷം ഫാ. വിനീത് വടക്കേക്കര ഗ്രൂപ്പ് നടത്തുന്ന ഗാനമേള നട ത്തും. തുടര്‍ന്ന് അടൂര്‍ ആന്റ് വെള്ളാരംകാലാ ഗ്രൂപ്പിന്റെ 'വീണ പൂവ്' എന്ന കഥാപ്രസംഗം ഉണ്ടായിരിക്കും.

സമാജം പ്രസിഡന്റ് അബ്രാഹം നടുവിലേഴ ത്ത് സ്വാഗതവും, സെക്രട്ടറി ആന്റോ പാരണികുളങ്ങര നന്ദിയും പറയും.

ഗ്രോസ്‌ഗെരാവ് നവോദയാ ഈ ഓണഘോഷ പരിപാടികളിലേക്ക് സുഹൃത്തുക്കളോടൊപ്പം കുടുബസമേതം എല്ലാവരെയും സ്വാഗതം ചെയ്യുന്നു. കുടുതല്‍ വിവരങ്ങള്‍ക്ക് അബ്രാഹം നടുവിലേഴത്ത് (06152-51188), ആ3ോ പാരണികുളങ്ങര (06152-859599), മേരി
കലയങ്കേരി (06142-68449) എന്നിവരുമായി ബന്ധപ്പെടുക.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code