വിയന്ന: ഏഴര വര്‍ഷത്തെ സേവനത്തിനുശഷം ജര്‍മനിയിലേക്ക് സ്ഥലം മാറി പോകുന്ന ഫാ. തോമസ് വാടാതുമുകളേലിന് താബോര്‍ പ്രാര്‍ഥനാ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്കി. ആസ്പേന്‍ ഇടവക ദേവാലയത്തില്‍ നടന്ന പ്രാര്‍ഥനയ്ക്കും ആരാധനയ്ക്കും ഫാ. വാടതുമുകളേല് കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് പാരീഷ് ഹാളില്‍ നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ സിസ്റ്റര്‍ സുധാ വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
ഈശ്വരപ്രാര്ഥനയോടുകൂടി ആരംഭിച്ച യോഗത്തില്‍ ജോസ് ഓലിമലയില്‍ സ്വാഗതം ആശംസിച്ചു.ബ്ലൂയില്സ് ഗ്രേഷ്യസും സിറിയക് ചെറുകാടും കൃതജ്ഞതാഗാനങ്ങള് ആലപിച്ചു. സിസ്റ്റര്‍ സുധാ വര്‍ഗീസ് ആസ്പേന്‍ ഇടവക വികാരി ഫാ. തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഫാ. തോമസ് വാടാതുമുകളേല് മൂന്നര വര്‍ഷക്കാലം ഇന്ത്യന്‍ കത്തോലിക്കാ കമ്യൂണിറ്റിയുടെ അസിസ്റ്റന്റ് ചാപ്ലെയിന്‍ ആയി സേവനം അനുഷ്ടിച്ചിരുന്നു.കൂടാതെ നൈറ്റ് വിജില്‍, ജീസസ് യൂത്ത്, അല്‍ഫോന്‍സാ മിഷന് എന്നിവയുടെ ഡയറക്ടര്‍ ആയും സേവനം അനുഷ്ട്ടിച്ചു വരികയായിരുന്നു.
ടോം അറത്തില്‍ അച്ഛന്റെ പ്രവര്‍ത്തനങ്ങളെ അനുസ്മരിച്ചു. മറുപടി പ്രസംഗത്തില്‍ നാളിതുവരെ തനിക്ക് നല്കിയ സ്നേഹത്തിനും സഹകരണത്തിനും ഫാ. തോമസ് നന്ദി പറഞ്ഞു.
റിജു വെള്ളൂക്കുന്നേലും റോയി വെള്ളൂക്കുന്നേലും യോഗത്തിന് നന്ദി പറഞ്ഞു.
റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍
Comments