ഫ്രാങ്ക്ഫര്‍ട്ട്: കേരള ത്തിലെ മദ്യനിരോധനവും, അതിനെ പ്പറ്റി നടക്കുന്ന ചര്‍ച്ചകളും, സുപ്രീം കോടതി നടപടികളും അന്തരാഷ്ട്ര മീഡിയായില്‍ വന്നതിനെ തുടര്‍ന്ന് ജര്‍മന്‍ ആരോഗ്യ വകുപ്പ് യൂറോ പ്പിലെ ആല്‍ക്കഹോള്‍ ഉപയോഗത്തെപ്പറ്റി ഏറ്റവും പുതിയ റിപ്പോര്‍ട്ട് പുറത്ത് വിട്ടു. ഇതില്‍ പഴയ സോവ്യറ്റ് യൂണിയന്റെ ഭാഗമായിരുന്ന എസ്റ്റ്ലാന്‍ഡ്, ലിറ്റൗവന്, ലെറ്റ്ലാന്‍ഡ് എന്നിവയാണ് ഏറ്റവും കൂടുതല്‍ ആല്‍ക്കഹോള്‍ ഉപയോഗം ഉള്ള യൂറോപ്യന്‍ രാജ്യങ്ങളായി കാണിക്കുന്നത്. ഇതിന്റെ ചാര്‍ട്ട് ഈ റിപ്പോര്‍ട്ടിനോടൊപ്പം ചേര്‍ത്തിരിക്കുന്നു.
തണുപ്പ് കാലത്ത് ശരീര പ്രതിരോധ ശക്തിക്കായി യൂറോ പ്പിലും, പ്രത്യേകി ച്ച് വടക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും പൊതുവെ അല്പം കൂടുതല്‍ മദ്യം ഉപയോഗിക്കുന്നു. എങ്കിലും, ഏറ്റവും കൂടുതല്‍ തണു പ്പ് അനുഭവ െപ്പടുന്ന ഐസ്ലാന്ഡിനേക്കാള് കൂടുതല്‍ മദ്യം ഈ പഴയ സോവ്യറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാജ്യങ്ങളിലാണെന്നത് അത്ഭുതകരമാണ്. പൊതുവെ ഒരു പൂര്‍ണ്ണ മദ്യ നിരോധനത്തിന് പകരം അമിത ഉപയോഗം കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങളെക്കുറി ച്ചുള്ള ബോധവല്‍ക്കരണവും, മദ്യ ത്തിന്റെ നികുതി വര്‍ദ്ധിപ്പിച്ച് ഉപഭോഗം കുറയ്ക്കലുമാണ് ഇതിനുള്ള പ്രതിവിധിയായി ജര്‍മന്‍ ആരോഗ്യ വകുപ്പ്
നിര്‍ദ്ദേശിക്കുന്നത്.
Comments