Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എമിരേറ്റ് എയര്‍വെയ്‌സ് ബ്രസല്‍സില്‍ നിന്നും അനുദിന സര്‍വീസ് തുടങ്ങി   - ജോര്‍ജ് ജോണ്‍

Picture

ബ്രസല്‍സ്: ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എമിരേറ്റ് എയര്‍വെയ്‌സ് യൂറോപ്യന്‍ ആസ്ഥാനമായ ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ നിന്നും അനുദിന സര്‍വീസ് തുടങ്ങി.

ദിവസേന ഇ.കെ. 183 ദുബായ് അന്തരാഷ്ട്ര എയര്‍പോര്‍ട്ടില്‍ നിന്നും രാവിലെ 7.50 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 01.15 ന് ബ്രസല്‍സില്‍ എത്തുന്നു. ഉച്ചകഴിഞ്ഞ് 02.45 ന് ഇ.കെ. 184 ബ്രസല്‍സില്‍ നിന്നും പുറപ്പെട്ട് ദുബായ് സമയം രാത്രി 11.25 ന് ദുബായ് എയര്‍പോര്‍ട്ടില്‍ എത്തുന്നു. ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നും ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ എമിരേറ്റ് എയര്‍വെയ്‌സ് ഫ്‌ളൈറ്റുകള്‍ക്കും ഈ പുതിയ ബ്രസല്‍സ് ഫ്‌ളൈറ്റിന് കണക്ഷന്‍ ലഭിക്കും. അങ്ങനെ യൂറോപ്യന്‍ ആസ്ഥാനമായ ബ്രസല്‍സ് ഉള്‍പ്പെടെ 16 മിഡില്‍ യൂറോപ്യന്‍ എയര്‍പോര്‍ട്ടുകളില്‍ നിന്നും എമിരേറ്റ് എയര്‍വെയ്‌സ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നു.

ബ്രസല്‍സ് ഫ്‌ളൈറ്റ് എയര്‍ബസ് 777 ഉപയോഗിച്ചാണ് സര്‍വീസ് നടത്തുന്നത്. ജര്‍മനിയിലെ നോര്‍ഡറൈന്‍ വെസ്റ്റ്ഫാളന്‍, റൈന്‍ലാന്‍ഡ് ഫ്‌ളാന്‍സ്, സാര്‍ലാന്‍ഡ് എന്നീ സംസ്ഥാനങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് കുറഞ്ഞ യാത്രയില്‍ ബ്രസല്‍സില്‍ നിന്നുള്ള ഈ എമിരേറ്റ് എയര്‍വെയ്‌സ് സര്‍വീസ് ഉപയോഗിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും അംഗീകൃത ട്രാവല്‍ ഏജന്റിനെയോ, എമിരേറ്റ് എയര്‍വെയ്‌സിനെയോ സമീപിക്കുക.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code