Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫ്‌ളോറിഡയില്‍ വെടിവെയ്‌പ്‌: ഒരു കുടുംബത്തിലെ 8 പേര്‍ കൊല്ലപ്പെട്ടു   - പി.പി. ചെറിയാന്‍

Picture

ഫ്‌ളോറിഡ: ഫ്‌ളോറിഡയിലെ ഗെയ്‌ന്‍സ്‌ വില്ലില്‍ നിന്നും ഇരുപത്‌ മൈല്‍ പടിഞ്ഞാറ്‌ സ്ഥിതിചെയ്യുന്ന ബെല്‍ എന്ന സ്ഥലത്ത്‌ നടന്ന വെടിവെയ്‌പില്‍ ഒരു വീട്ടിലെ എട്ടുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌. ഇന്ന്‌ (സെപ്‌റ്റംബര്‍ 18-ന്‌) ആണ്‌ സംഭവം നടന്നത്‌.

പിതാവാണ്‌ വെടിവെയ്‌പ്‌ നടത്തിയത്‌. മക്കളേയും മക്കളുടെ ആറു കുട്ടികളേയുമാണ്‌ ഇയാള്‍ വെടിവെച്ച്‌ കൊലപ്പെടുത്തിയത്‌. കുട്ടികള്‍ 3 മാസം മുതല്‍ 10 വയസുവരെയുള്ളവരാണെന്ന്‌ ഗില്‍ ക്രൈസ്റ്റ്‌ കൗണ്ടി ഷെരീഫ്‌ റോബര്‍ട്ട്‌ ഷുല്‍റ്റ്‌സ്‌ അറിയിച്ചു.

വെടിവെയ്‌പിനുശേഷം പിതാവ്‌ 911 വിളിച്ച്‌ പോലീസിനെ വരുത്തുകയും തുടര്‍ന്ന്‌ സ്വയം വെടിവെച്ച്‌ ആത്മഹത്യ ചെയ്‌തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code