Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ദേശീയ മികവുമായി അംബുജാക്ഷന്‍ അമേരിക്കന്‍ മലയാളികള്‍ക്കു മുന്നിലെത്തുന്നു

Picture

ഏകാഭിനയ കലയിലൂടെ ആയിരത്തില്‍പ്പരം വേദികളില്‍ ഹാസ്യാത്മക അനുകരണത്തിലൂടെ ദേശീയ അംഗീകാരം നേടിയ അംബുജാക്ഷന്‍ ജെ.ജെ. എന്റര്‍ടൈന്‍മെന്റ്‌ അണിയിച്ചൊരുക്കുന്ന `ഇതാടാ അളിയാ പെരുന്നാള്‍' എന്ന കലാവിരുന്നിന്റെ സംവിധാനം നിര്‍വഹിച്ച്‌ കാണികളെ ഹരംകൊള്ളിക്കുന്ന അഭിനയ ചാതുരിയുമായി അമേരിക്കന്‍ മലയാളികള്‍ക്കു മുന്നിലെത്തുന്നു.

ഏഷ്യാനെറ്റില്‍ സുപ്രഭാതം അവതാരകനായി ടെലിവിഷന്‍ മാധ്യമങ്ങളില്‍ 2000-ല്‍ അരങ്ങേറ്റം കുറിച്ച്‌ നിരവധി കോമഡി ഷോകളിലൂടെയും ടെലി സ്‌ട്രിപ്പുകളിലൂടെയും സുപരിചിതനായി. ജീവന്‍ ടിവി പ്രോഗ്രാം പൊഡ്യൂസറായി നിരവധി ചാനല്‍ പരിപാടികള്‍ സംവിധാനം ചെയ്‌തു. അലുക്കാസ്‌ ചാക്യാര്‍, സസ്‌നേഹം ലാല്‍, സാമീസ്‌ ലോഡ്‌ജ്‌, കുഞ്ഞന്‍ സര്‍ക്കസ്‌, വാമൊഴി കേരളം തുടങ്ങിയ ടെലിവിഷന്‍ പരിപാടികള്‍ക്കും, നിരവധി പരമ്പരകള്‍ക്കും, മ്യൂസിക്‌ ഷോകള്‍ക്കും സംവിധായകനും അഭിനേതാവുമായി പ്രേക്ഷകരുടെ ആദരവ്‌ പിടിച്ചുപറ്റി.

2003- 2006 വര്‍ഷങ്ങളില്‍ നൂറിലധികം കലാകാരന്മാരെ അണിനിരത്തി അംബുജാക്ഷന്‍ സംവിധാനം ചെയ്‌ത ലൈറ്റ്‌ ആന്‍ഡ്‌ സൗണ്ട്‌ ഷോ ജോയ്‌ അലുക്കാസ്‌ ഗോള്‍ഡന്‍ യൂണിറ്റി ഷോ കേരളത്തില്‍ ഏറെ പുതുമയുള്ള സ്റ്റേജ്‌ ഇവന്റായി കാണികളുടെ അംഗീകാരം പിടിച്ചുപറ്റിയിരുന്നു.

മുന്‍ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവ മിമിക്രി, മോണോആക്‌ട്‌ ജേതാവും, തുടര്‍ച്ചയായി രണ്ടുതവണ യൂണിവേഴ്‌സിറ്റിതല കലാപ്രതിഭയും ആയ അംബുജാക്ഷന്‍ തന്റെ ഏകാഭിനയ മികവിലൂടെ പ്രത്യേക ദേശീയ പുരസ്‌കാരം നേടി. കേരളത്തിനകത്തും പുറത്തും കാണികളെ ഹരംകൊള്ളിക്കുന്ന അഭിനയചാതുരിയുമായി ആയിരത്തില്‍പ്പരം വേദികളില്‍ വണ്‍മാന്‍ഷോ അവതരിപ്പിച്ചു.

പ്രമുഖ പരസ്യ സംവിധായകനായ അംബുജാക്ഷന്‍ നാം നിത്യേന ടെലിവിഷന്‍ മാധ്യമങ്ങളില്‍ കാണുന്ന നൂറിലധികം പരസ്യ ചിത്രങ്ങളുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. മലയാള സിനിമാരംഗത്ത്‌ പുതുമയേറിയ കലാമൂല്യമുള്ള സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങളിലാണ്‌ ഇപ്പോള്‍.

തന്റെ അഭിനയ മികവിലൂടെയും സംവിധാന പാടവത്തിലൂടെയും `ഇതാടാ അളിയാ പെരുന്നാള്‍' എന്ന കലാസന്ധ്യ അമേരിക്കന്‍ മലയാളികള്‍ക്കു മുന്നില്‍ തീര്‍ത്തും ഒരു പെരുന്നാള്‍ സദ്യതന്നെ ആയിരിക്കുമെന്ന്‌ സംഘാടകര്‍ ഉറപ്പുതരുന്നു.

പരിപാടിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: ജോമോന്‍ കളപ്പുരയ്‌ക്കല്‍ (863 709 4434), ഷാജി മിറ്റത്താനി (215 715 3074), ജോണ്‍സണ്‍ തലച്ചെല്ലൂര്‍ (469 682 9960), ജോസ്‌ കണ്ണാട്ട്‌ (516 655 4270), വിനോയ്‌ (863 399 9655).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code