Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മധുരസ്‌മരണ (കവിത)   - പവിത്രന്‍ കണ്ണപുരം

Picture

പൂത്തുലഞ്ഞു നില്‌ക്കുന്നു കണിക്കൊന്ന
വീട്ടുമുറ്റത്തൊരുത്സവച്ചിന്തുമായ്‌ .
മേടമാസപ്പുലരിക്കു സ്വാഗത
മോതുവാന്‍വന്ന പൊന്നണിപ്പൂവുകള്‍ !

പണ്ടുമുത്തശ്ശി നട്ടുവളര്‍ത്തിയ
പൂമരത്തിന്റെ ശീതള ച്ഛായയില്‍ ;
കണ്ണുപൊത്തിക്കളിച്ചും കരംകോര്‍ത്തു പാടിയും
വള്ളിയൂഞ്ഞാലി ലാടിയും ;
കഥപറഞ്ഞും കളിവീടുവെച്ചുമ
ന്നേറെ വൈകുന്ന സായന്തനങ്ങളില്‍ ,
സന്ധ്യയായി കരേറുക മക്കളേ
യെന്നുമുത്തശ്ശി നീട്ടിവിളിക്കവേ,
ഓടിയെത്തി യോരാണ്‌നാം ,ഉമ്മറ
ത്തന്നു സന്ധ്യാവിളക്കു കൊളുത്തുവാന്‍ !
പിന്നെ മുത്തശ്ശി ചൊല്ലുന്നതൊക്കെയും
ഏറ്റുചൊല്ലിപ്പഠിച്ചു വളര്‍ന്നവര്‍
വേര്‍പിരിഞ്ഞു പോയ്‌ ,ഓരോ വഴികളില്‍
ജീവിതത്തിന്റെ പച്ചപ്പു തേടുവാന്‍ !

എങ്കിലുമിന്നുമോര്‍മ്മകള്‍ക്കുള്ളിലെ
പൂമരച്ചോട്ടി ലൊത്തുചേരുന്നു നാം ;
പണ്ടുമുത്തശ്ശിതന്ന കടംകഥ
ച്ചെപ്പുമായ്‌ കളിവീടുകള്‍ വെക്കുവാന്‍ !
എന്ത്‌ മോഹമാണെന്നോ മനസ്സിലെ
വള്ളിയൂഞ്ഞാലി ലാടുവാനിപ്പൊഴും !

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code