ബ്രസ്സല്‍സ്: യൂറോപ്യന്‍ രാജ്യങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന ജീവിത ചിലവുകള്‍ തങ്ങാനായി സാധാരണ പെന്ഷന് പ്രായമായ 65 വയസ്സിന് ശേഷം കൂടുതല്‍ ജോലി ചെയ്യുന്നവരുടെ ശതമാനം കൂടി വരുന്നതായി യൂറോപ്യന്‍ യൂണിയന് പഠന റിപ്പോര്‍ട്ട് കാണിക്കുന്നു. നോര്‍വേ, റുമേനിയ, സ്വിറ്റ്സര്‍ലന്‍ഡ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളില്‍ യൂറോപ്യന്‍ യൂണിയന് ശരാശരിയായ 11.2 ശതമാനത്തിന്റെ ഇരട്ടിയിലേറെ പ്രായം ജോലി ചെയ്യുന്നവര്‍ ഉള്ളതായി കാണിക്കുന്നു. ജര്‍മനിയില്‍ ഏതാണ്ട് 1.5 ശതമാനത്തിനടുത്ത് ആള്ക്കാര് പെന്ഷന് പ്രായത്തിന് ശേഷം ജോലി ചെയ്യുന്നു. ഈ പഠന റിപ്പോര്‍ട്ടിന്റെ ചാര്‍ട്ട് അനുബന്ധമായി ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു.
കൂടുതല്‍ വര്‍ഷം ജോലി ചെയ്യുന്നതിന്റെ പ്രധാന കാരണം യൂറോപ്പിലെ തങ്ങാന്‍ കഴിയാത്ത ജീവിത ചിലവുകളും, ഒരു പരിധി വരെ പുതിയ തലമുറയില്‍ വൈദഗ്ദ്ധ്യം കുറഞ്ഞു വരുന്നവരുടെ എണ്ണവുമാണ്. കൂടുതല്‍ വൈദഗ്ദ്ധ്യവും, പരിശീലനവുമുള്ള വിദേശികളുടെ കുടിയേറ്റമാണ് യൂറോപ്യന്‍ യൂണിയന് ഇതിന് പ്രതിവിധിയായി നിര്‍ദ്ദേശിക്കുന്നത്.
Comments