Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രഥമ രാത്രി (കവിത)   - ചേറുശ്ശേരി അനിയന്‍ വാരിയര്‍

Picture

അച്ഛനു, മമ്മയും ചൊല്ലിയപ്പോള്‍
ദൂരെയിടത്തൊരു പെണ്ണുകണ്ടു .
കൂട്ടിനുവന്നവര്‍ ' യെസ്സ ' ടിച്ചു
`കോളേജുബ്യൂട്ടി ' ! ഇവന്‍റെ ഭാഗ്യം !!

`കോളേജുബ്യൂട്ടി ' ക്കിതെന്തുപറ്റി !

പക്വതയൊട്ടുമേ കാണുന്നില്ല
കാണുവാന്‍വന്ന ഈ ചെക്കനോടും
കൂട്ടുകാരോടും കുഴഞ്ഞുമിണ്ടി .


അച്ഛനോടീവക കാര്യമൊന്നും
ഞങ്ങളിലാരുമേ മിണ്ടിയില്ല
അച്ഛനു, മമ്മയും ചെന്നുകണ്ടു ;
കല്യാണമങ്ങു നടത്തിവേഗം !

കല്യാണരാത്രിയില്‍ പാലുമായി
വന്ന നവോഢ കളിപറഞ്ഞു :
എട്ടനോടിന്നു മറയ്‌ക്കണില്ല ...
ഉണ്ടായിരുന്നൊരു 'കൂട്ടെ' നിക്ക്‌ .

കോളേജുബ്യൂട്ടിയെ കീഴടക്കാന്‍
റോമിയോമാരുടെ ഘോഷയാത്ര !
പാട്ടിലും കൊട്ടിലും കേമനൊരാള്‍
എന്‍റെ മനസ്സിലെ വിഗ്രഹമായ്‌ .

മാനസപ്പൂങ്കാവനത്തിലല്ല
കായികമായും അടുത്തുഞങ്ങള്‍ ...
വീണുകിട്ടിയൊരു 'ഹോളിഡേ' യില്‍
'ഹോളിഡെ ഇന്നി' ല്‍ കഴിഞ്ഞുഞങ്ങള്‍ !

പറയാനെനിക്കു പ്രയാസമുണ്ട്‌ ...
ചെയ്യരുതാത്തതു ചെയ്‌തു ഞങ്ങള്‍ .
ഭാഗ്യമെന്നല്ലാതെ എന്തുചൊല്ലാന്‍
ഗര്‍ഭിണിയാകാതെ രക്ഷപ്പെട്ടു .

ഇത്രയുംനേരം തരിച്ചിരുന്ന
കോന്തന്‍റെ ഗര്‍ജ്ജനം വന്നുടനെ :
` ആരുടെ ഭാഗ്യം ? അതെന്‍റെയല്ല
നിന്‍റെയും ഭാഗ്യമിന്നസ്‌തമിച്ചു`.


ഇല്ലാ നമുക്കിനി ബന്ധമില്ല
നിന്നെ ഇതാ മൊഴിചൊല്ലിടുന്നു
വക്കീലും അച്ഛനും കൂടിവന്ന്‌
പുല്ലുപോല്‍ നിന്നെ പറഞ്ഞയക്കും

ഏറെ പണിപ്പെട്ടു ഞാനുറങ്ങി
പെട്ടെന്ന്‌ .. ഞെട്ടിയുണര്‍ന്നുപോയി
രാക്ഷസി ഉച്ചത്തിലട്ടഹാസം :
പുഞ്ചിരിയോടെ പറഞ്ഞുപിന്നെ :

എല്ലാം പെരുംനുണയാണ്‌ , ചേട്ടാ
ഡ്രാമക്കു 'ഫസ്റ്റ്‌ ' ലഭിച്ച എന്‍റെ
അഭിനയചാതുരി മാത്രമാണ്‌ ...
പ്രേമവും കാമവും ഒന്നുമില്ല .

ഇനിയും ചതിക്കുവാന്‍ നോക്കിടേണ്ട
നാളെ പ്രഭാതം വിടര്‍ന്നിടുമ്പോള്‍
വക്കീലിനൊപ്പം മുതിര്‍ന്നവരും
എല്ലാരും ചേര്‍ന്നു നിന്‍ ഓലകീറും ,

ഈശ്വരാ , ഞാനിനി എന്തുചെയ്യും ?
രണ്ടുപേര്‍ക്കുമൊരേ ചിന്തതന്നെ ...
' ഭര്‍ത്താവ്‌ ' ക്ഷീണിച്ചുറക്കമായി ;
' ഭാര്യ ' ക്കുറങ്ങാന്‍ കഴിഞ്ഞതില്ല .

അഭിനയചാരുത കാട്ടുവാനായ്‌
കാലങ്ങളൊത്തിരി ബാക്കിനില്‍ക്കെ
ആദ്യരാത്രിയിലെ ആദ്യരാഗം
അലങ്കോലമാകുവാന്‍ വിട്ടിടേണോ ?

ഇല്ലാ മകളെ, ഈ ജീവിതത്തില്‍
റീപ്ലെ റിഹേഴ്‌സലും ഇല്ലയല്ലോ .
ഹൃദയത്തിനേറ്റ കൊടുംമുറിവ്‌
ജന്മത്തുണങ്ങുവാന്‍ സാദ്ധ്യമാണോ ?

.................................................................

കാലത്തുണര്‍ന്നു ഞാന്‍ നോക്കിടുമ്പോള്‍
കാക്കലിരിക്കണു ... ജീവനുണ്ടോ ?
രാത്രിമുഴുവന്‍ കരഞ്ഞകണ്ണില്‍
നിദ്രയും ശോകവും കുറ്റബോധോം .

ഇളകുംമനസ്സിനെ ശാന്തമാക്കി
വാതില്‍തുറന്ന്‌ ... പുറത്തിറങ്ങി
ചുമ്മാ തിരിഞ്ഞൊന്നുനോക്കിടുമ്പോള്‍
ആശാനിരാശതന്‍ കൂടിയാട്ടം .

കാലുകള്‍ മുന്നോട്ടിഴഞ്ഞു , പക്ഷെ
ഉള്‍മനം കൂട്ടിനു ചെന്നതില്ല ...
കുട്ടിത്തംമാറാത്ത കൊച്ചുപെണ്ണ്‌ !
ആണ്മനം കാലില്‍ വിലങ്ങുവീഴ്‌ത്തി .

ദേഹം പറയണു : പോവുക നീ
ദേഹി പറയണു : നില്‍ക്കവിടെ .
ദേഹവും ദേഹിയും വേറെയാണോ...
രണ്ടും പടച്ചവന്‍ ചൊല്ലിടട്ടെ .

C . S . Sankasseryra Warrier , Anubhuti Cherussery
Thaikkattussery - Ollur , Thrissur 680 306



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code