Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫൈൻ ആർട്‌സ് ഇന്ത്യ വിയന്ന കുടുംബ സംഗമം സംഘടിപ്പിച്ചു

Picture


വിയന്ന: മലയാളി സാംസ്‌കാരിക സംഘടനയായ ഫൈൻ ആർട്‌സ് ഇന്ത്യ അംഗങ്ങൾക്കുവേണ്ടി ഓണസദ്യയും കുടുംബസംഗമവും നടത്തി. പതിമൂന്നാമത്തെ ജില്ലയിൽ നടന്ന ആഘോഷത്തിൽ പ്രസിഡന്റ് സജി മതുപുറത്ത് സ്വാഗതം ആശംസിച്ചു. മുഖ്യാതിഥിയായിരുന്ന ഫാ. ഡേവിസ് കളപുരയ്ക്കൽ ഭദ്രദീപം തെളിച്ച് സന്ദേശം നൽകി. നല്ല നാളെകൾ മഹാബലിയുടെയും വാമനന്റെയും കാലത്തെ ഓർമയായി മാത്രം ആഘോഷിക്കാതെ എല്ലാവരും ഒരുമയിലും സ്‌നേഹത്തിലും ഓരോ ദിവസവും കൂടുതൽ ശക്തി പ്രാപിക്കുമ്പോൾ, എന്നും തുടരുന്ന ഉത്സവമായി ഓണം മനസിൽ നിറയുമെന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. സെന്റ് മേരീസ് മലങ്കര സിറിയൻ ഓർത്തഡോക്‌സ് ഇടവകയുടെ വികാരി ഫാ. ജോഷി വെട്ടിക്കാട്ടിൽ വിശിഷ്ടാതിഥിയായിരുന്നു.

ഫൈൻ ആർട്‌സ് ഇന്ത്യ സമ്മർ ഫെസ്റ്റിൽ സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ നൽകി. ഫാ. ഡേവിസും ഫാ. ജോഷിയും സമ്മാനദാനം നിർവഹിച്ചു.

സെപ്റ്റംബറിൽ ജന്മദിനം ആഘോഷിച്ചവർക്ക് സംഘടന ആശംസകൾ അറിയിക്കുകയും അംഗങ്ങൾക്കുവേണ്ടിയുള്ള അർധവാർഷിക സമ്മേളനവും ഓണസദ്യയോടൊപ്പം സംഘടിപ്പിച്ചു. സംഘടനയിലെ അംഗങ്ങൾക്കൊപ്പം പ്രധാന സ്‌പോൺസറും ഉത്സവ് 2014ൽ പങ്കെടുത്ത ചില കലാകാരന്മാരുടെ കുടുംബങ്ങളും സദ്യയിൽ പങ്കെടുത്തു. ആർട്‌സ് ക്ലബ് സെക്രട്ടറി ഷാജി ചേലപ്പുറത്ത് നന്ദി അറിയിച്ചു.

റിപ്പോർട്ട്: ജോബി ആന്റണി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code