Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മോണ്‍. ജോയി ആലപ്പാട്ട്‌: ലാളിത്യം നിറഞ്ഞ വ്യക്തിത്വത്തിന്‌ ഉടമ   - ഡോ. ലൂക്കോസ്‌ മന്നിയോട്‌

Picture

ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോ സെന്റ്‌ തോമസ്‌ രൂപതയുടെ സഹായ മെത്രനായി അഭിഷേകം ചെയ്‌ത മോണ്‍ ജോയി ആലപ്പാട്ട്‌ ലാളിത്യം നിറഞ്ഞ വ്യക്തിത്വത്തിന്‌ ഉടമയാണെന്ന്‌ ഗ്ലോബല്‍ ക്രിസ്‌ത്യന്‍ ബിലീവേഴ്‌സ്‌ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ലൂക്കോസ്‌ മന്നിയോട്‌ പറഞ്ഞു. ചിക്കാഗോയില്‍ കൂടിയ ഗ്ലോബല്‍ ക്രിസ്‌ത്യന്‍ കൗണ്‍സില്‍ മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോണ്‍ ജോയി ആലപ്പാട്ട്‌ സഭാ വ്യത്യാസമില്ലാതെ ആത്മീയ സമ്മേളനങ്ങളില്‍ നിറഞ്ഞു നിന്ന സാന്നിധ്യമായിരുന്നു. 2007-ല്‍ വിവിധ എക്യൂമെനിക്കല്‍ സമ്മേളനങ്ങളില്‍ ഞങ്ങള്‍ക്ക്‌ ഒരുമിച്ച്‌ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത്‌ അവിസ്‌മരണീയമാണ്‌. സഭകള്‍ തമ്മിലുള്ള ഐക്യത്തില്‍ യോജിക്കാവുന്ന മേഖലകളില്‍ ഒരുമിച്ച്‌ സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നതില്‍ അദ്ദേഹത്തിന്റെ വ്യക്തിത്വപാടവം എടുത്തുപറയേണ്ടതാണ്‌.

ചിക്കാഗോയിലും ന്യൂജേഴ്‌സിയിലും അദ്ദേഹം ആത്മീയപരിപാലനം നടത്തിയ ഇടവകകളിലെല്ലാം ക്രൈസ്‌തവ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയിരുന്നു. വിവിധ സഭകള്‍ ചേര്‍ന്ന്‌ ഒന്നിച്ച്‌ നടത്തുന്ന എക്യുമെനിക്കല്‍ സമ്മേളനങ്ങളില്‍ മുമ്പന്തിയിലുള്ള സീറോ മലബാര്‍ സഭയുടെ അംഗങ്ങളുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമാണ്‌. അതിന്റെ പിന്നില്‍ രൂപതാ മെത്രാനായ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിനൊപ്പം തന്നെ ശക്തമായ നേതൃത്വം നല്‍കുന്നതില്‍ അദ്ദേഹം വഹിച്ചിട്ടുള്ള പങ്ക്‌ വലുതാണ്‌. സെന്റ്‌ തോമസ്‌ രൂപതയുടെ സഹായ മെത്രനായി അവരോധിതനായ അദ്ദേഹത്തിന്റെ ഇടയശുശ്രൂഷ അമേരിക്കയിലെ ക്രൈസ്‌തവ സമൂഹത്തിന്‌ മുതല്‍ക്കൂട്ടായിരിക്കും. സഭകള്‍ തമ്മിലുള്ള ഐക്യത്തിനും, ക്രൈസ്‌തവ സാമൂഹിക, ആത്മീയ വിഷയങ്ങളില്‍ മോണ്‍ ജോയി ആലപ്പാട്ടിന്റെ നേതൃത്വ ഗുണങ്ങള്‍ പുതിയ വാതായനങ്ങളിലേക്ക്‌ തുടക്കമാകുമെന്ന്‌ വിശ്വസിക്കുന്നു. ഗ്ലോബല്‍ ക്രിസ്‌ത്യന്‍ ബിലീവേഴ്‌സ്‌ കൗണ്‍സിലിന്റെ എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു. ഗ്ലോബല്‍ ക്രിസ്‌ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഡിസംബറില്‍ അദ്ദേഹത്തിന്‌ ന്യൂയോര്‍ക്കില്‍ വെച്ച്‌ സ്വീകരണം നല്‍കും. ഇന്ത്യയിലെ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ക്രൈസ്‌തവ മിഷണറിമാരും വിശ്വാസികളും സംഘടനകളും നേരിടുന്ന പീഡനങ്ങള്‍ക്കെതിരേ പ്രമേയം തയാറാക്കുവാനും ആശങ്ക അറിയിക്കുവാനും 1001 പേര്‍ ഒപ്പിട്ട പ്രമേയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ സമര്‍പ്പിക്കാനും കൗണ്‍സില്‍ തീരുമാനം എടുത്തു. അമേരിക്കയിലെ വിവിധ റീജിയനുകളിലുള്ള അംഗങ്ങള്‍ കൗണ്‍സില്‍ മീറ്റിംഗില്‍ പങ്കെടുത്തു.

കൗണ്‍സില്‍ സെക്രട്ടറി: മിസ്സിസ്‌ ജോണ്‍

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code