Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഒക്‌ലഹോമ ഹിന്ദു മിഷന്‍ ഓണം വര്‍ണ വിസ്‌മയമായി   - ശങ്കരന്‍കുട്ടി

Picture

ഒക്‌ലഹോമ: ഒക്‌ലഹോമയിലെ മൂര്‍ സിറ്റിയിലുളള ജിഎസ്‌ഒ ഹാളില്‍ കഴിഞ്ഞ ശനിയാഴ്‌ച നടന്ന ഓണാഘോഷത്തിന്‌ ജാനം ഗോപാലകൃഷ്‌ണനും വിദ്യാ കാര്‍ത്തികും ചേര്‍ന്ന്‌ അവതരണ ഗാനം ആലപിച്ചതോടെ തിരശീല ഉയര്‍ന്നു. പ്രസിഡന്റ്‌ എസ്‌. പിളള സ്വാഗതം ആശംസിച്ചു. മനു നായര്‍ മുഖ്യ അതിഥിയെ സദസിനു പരിചയപ്പെടുത്തി. പ്രശസ്‌തനും വാഗ്മിയുമായ ഡോ. എം.വി. പിള്ളയുടെ കവിതകളുടെ സഹായത്തോടെ നടത്തിയ ഓണാശംസ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

മുഖ്യാതിഥിയും മറ്റു കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന്‌ നിലവിളക്ക്‌ തെളിച്ചപ്പോള്‍ ബിന്ദുപിളള, സീമ ജയചന്ദ്‌, ജാനം ഗോപാലകൃഷ്‌ണന്‍, പ്രസന്ന ബാബു, ശ്രീജ സുഗുണന്‍, ബിന്ദു ജയപ്രകാശ്‌, വിദ്യാ സൂരജ്‌, സ്‌മിതാ സുഭാഷ്‌ എന്നിവര്‍ ചേര്‍ന്ന്‌ അവതരിപ്പിച്ച തിരുവാതിര പൂനിലാവില്‍ കുളിച്ച ഒരു പ്രതീതി തന്നെയായിരുന്നു. വര്‍ഷ നവീന്‍ അവതരിപ്പിച്ച ഭരതനാട്യം ഭരതമുനിയുടെ നാട്യ ശാസ്‌ത്രത്തിനു മികവേകുന്നതായിരുന്നു.

സുഗുണന്‍, സുമിത്‌ പണിക്കര്‍, അജേഷ്‌ സൈലേഷ്‌ നവീന്‍, ജാനം, ദീപ എന്നിവര്‍ അവതരിപ്പിച്ച സംഘഗാനം കേരളത്തനിമയിലെ ഗ്രാമീണ ഭംഗി വരച്ചു കാട്ടുന്നതായിരുന്നു. ശിവകുമാര്‍ രാമന്‍, ഗോകുല്‍, ഭദി പട്ടേല്‍ എന്നിവരുടെ ഗാനങ്ങള്‍ പ്രശംസനീയമായിരുന്നു. അപര്‍ണ, അച്ചു, മാളവിക, ശിവാനി, സുദീക്ഷ, വര്‍ഷ, ആദിത്യ, ആദ്യ, മാധവ്‌, നിധി, റിയ, സാനിയ, സിധാന്ത്‌, ശരത്‌, അഭി, രോഹിത്‌, പ്രണവ്‌, മാധവ്‌, വിഘ്‌നേഷ്‌ എന്നീ കുരുന്നുകളുടെ നൃത്ത രൂപങ്ങളും കണ്ണിനും കാതിനും കുളിര്‍മയേകുന്നതായിരുന്നു. തുടര്‍ന്ന്‌ ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളുടെയും സംസ്‌കാരവും വേഷവിധാനവും കോര്‍ത്തിണക്കി സീമയും അഞ്‌ജുവും ജാനവും മറ്റെല്ലാവരും ചേര്‍ന്ന്‌ അവതരിപ്പിച്ച ദേശീയ നൃത്ത പരിപാടി എന്തുകൊണ്‌ടും വേറിട്ടു നിന്നു.

അജേഷ്‌ രവീന്ദ്രന്റെ രംഗപടവും രാഹുല്‍ നായര്‍ അവിനാഷ്‌ മേനോന്‍ എന്നിവരുടെ നിയന്ത്രണത്തിലുളള ശബ്‌ദവും വെളിച്ചവും ആഘോഷങ്ങള്‍ക്ക്‌ മാറ്റു കൂട്ടി. സൈലേഷ്‌, അര്‍ച്ചന പ്രഭു എന്നിവരുടെ അവതരണ മികവ്‌ അഭിനന്ദനീയമായിരുന്നു. തുടര്‍ന്ന്‌ ജയപ്രകാശ്‌ നായരുടെ മേല്‍നോട്ടത്തില്‍ തൂശനിലയില്‍ വിളമ്പിയ ഓണസദ്യയും കഴിഞ്ഞപ്പോള്‍ ഒക്‌ലഹോമ ഹിന്ദു മിഷന്‍ അണിയിച്ചൊരുക്കിയ ഓണാഘോഷം സമ്പന്നമായി.

Picture2

Picture3

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code