Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ അത്യുജ്വല സ്വീകരണം

Picture

ന്യൂയോര്‍ക്ക്‌: മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനെ `മിനി ഇന്ത്യയാക്കി മാറ്റിയ ഉജ്വലവേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു തകര്‍പ്പന്‍ സ്വീകരണം. മോദിയുടെ ചിത്രമുള്ള ടി-ഷര്‍ട്ടുകള്‍ ധരിച്ച്‌ ആയിരക്കണക്കിനു യുവാക്കളാണ്‌ ഇന്നലെ രാവിലെമുതല്‍ സ്വീകരണസ്‌ഥലത്തേക്കു പ്രവഹിച്ചത്‌. ഇന്ത്യന്‍ നേതാവിന്‌ ഇത്ര ആവേശഭരിതമായ പൊതുജന സ്വീകരണം ലഭിക്കുന്നത്‌ ഇതാദ്യമാണ്‌. ഇന്ത്യന്‍-അമേരിക്കന്‍ കമ്യൂണിറ്റി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സ്വീകരണത്തിനു യുഎസിലെ നാനൂറോളം ഇന്ത്യന്‍-അമേരിക്കന്‍ സംഘടനകള്‍ പിന്തുണ നല്‍കിയിരുന്നു.

മാഡിസണ്‍ സ്‌ക്വയറില്‍ 360 ഡിഗ്രിയില്‍ കറങ്ങുന്ന വേദിയിലായിരുന്നു മോദിയുടെ പ്രസംഗം. ഗവര്‍ണറും 45 പാര്‍ലമെന്റ്‌ അംഗങ്ങളും ഉള്‍പ്പെടെ 2600 വിഐപികളും പതിനെണ്ണായിരത്തോളം പൊതുജനങ്ങളും ചടങ്ങിനു സാക്ഷ്യംവഹിക്കാനെത്തി. ഇന്ത്യന്‍ വംശജരായ സൗത്ത്‌ കാരലീന ഗവര്‍ണര്‍ നിക്കി ഹാലെ, യുഎസ്‌ സ്‌റ്റേറ്റ്‌ അസിസ്‌റ്റന്റ്‌ സെക്രട്ടറി നിഷ ദേശായി ബിസ്വാള്‍ എന്നിവരും സംബന്ധിച്ചു. ഉഭയകക്ഷി സഹകരണം, നിക്ഷേപം എന്നിവ സംബന്ധിച്ചു നിക്കി ഹാലെയുമായി മോദി ചര്‍ച്ചകള്‍ നടത്തി.

പൊതുസ്വീകരണത്തിനു മുന്‍പു ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ അമേരിക്കന്‍ യുവജനങ്ങളെയും മോദി അഭിസംബോധനചെയ്‌തു. അമേരിക്കന്‍ യുവജനതയോട്‌, മൂന്നാം ലോകത്തെ ഭാവിതലമുറയോടുള്ള ഉത്തരവാദിത്തത്തെക്കുറിച്ചു മോദി ഓര്‍മിപ്പിച്ചു.ഭൂമുഖത്തുനിന്നു 2030നു മുന്‍പു ദാരിദ്ര്യം തുടച്ചുനീക്കാന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാനുള്ള അവബോധം യുവജനതയുടെ ഇടയില്‍ വളര്‍ത്തിയെടുക്കാനുദ്ദേശിച്ചു നടത്തുന്ന സംഗീതോത്സവത്തില്‍ ഇന്ത്യയില്‍ എല്ലാവര്‍ക്കും ശൗചാലയവും ശുദ്ധജലവും നല്‍കാനുള്ള മോദിയുടെ ശ്രമങ്ങള്‍ പ്രകീര്‍ത്തിക്കപ്പെട്ടു.

പുതുലോകം കെട്ടിപ്പടുക്കാനുള്ള യുവജനതയുടെ ആവേശം തനിക്ക്‌ ഉത്തേജനം പകരുന്നതായി മോദി പറഞ്ഞു. ``നിങ്ങളുടെ സുഖസൗകര്യങ്ങള്‍ ലഭിക്കാത്തവരുടെ ജീവിതങ്ങളെയാണു നിങ്ങള്‍ സ്‌പര്‍ശിക്കുന്നത്‌. നിങ്ങള്‍ കണ്ടിട്ടില്ലാത്തവരെക്കുറിച്ചു നിങ്ങള്‍ ചിന്തിക്കുന്നു. ഈ ചിന്തയില്‍നിന്നു കര്‍മപദ്ധതികള്‍ ഉടലെടുത്താല്‍ ഭാവി നല്ലതാകുമെന്ന്‌ ഉറപ്പിക്കാം. - മോദി പറഞ്ഞു.

ഇതേസമയം, വേദിക്കു പുറത്തു മോദിവിരുദ്ധ പ്രകടനവും നടന്നു. മോദിക്ക്‌ ഇപ്പോഴും വീസയില്ല, മനുഷ്യത്വത്തിനെതിരായ കുറ്റങ്ങളില്‍ രാജ്യം തേടുന്നയാള്‍, ഇന്ത്യയില്‍ ന്യൂനപക്ഷപീഡനം നിര്‍ത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായിട്ടാണു പ്രതിഷേധക്കാര്‍ എത്തിയത്‌. അലയന്‍സ്‌ ഫോര്‍ ജസ്‌റ്റിസ്‌ ആന്‍ഡ്‌ അക്കൗണ്ടബിലിറ്റി എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code