Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വൃദ്ധസദനങ്ങള്‍ കരാഗ്രഹമായി മാറ്റരുത്: പോപ്പ് ഫ്രാന്‍സിസ്   - പി.പി.ചെറിയാന്‍

Picture

വത്തിക്കാന്‍ : പ്രായമായ മാതാപിതാക്കളെ ശുശ്രൂഷിക്കുന്ന വൃദ്ധ സദനങ്ങള്‍ കാരാഗ്രഹവാസത്തിന് തുല്യമാക്കി മാറ്റരുതെന്ന് പോപ്പ് ഫ്രാന്‍സിസ് ഉദ്‌ബോധിപ്പിച്ചു.

സെപ്റ്റംബര്‍ 28 ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്വകയറില്‍ തടിച്ചു കൂടിയ 40,000 ത്തോളം വൃദ്ധമാതാപിതാക്കളേയും, വിധവകളെയും, അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പോള്‍ ഫ്രാന്‍സിസ്.

വൃദ്ധ ജനങ്ങളെ അവഗണിക്കുന്നത് നമ്മുടെ സംസ്‌ക്കാരത്തിന് യോജിച്ചതല്ല. ഇവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെ മനുഷ്യത്വരഹിതമാണെന്നാണ് പോപ്പ് ഫ്രാന്‍സിസ് വിശേഷിപ്പിച്ചത്.
കച്ചവട മനസ്ഥിതിയോടെ നടത്തുന്ന സദനങ്ങള്‍ വൃദ്ധരെ സംബന്ധിച്ചു ഒരു കരാഗ്രഹമായി മാറുന്നു. ഒരു കുടുംബത്തിന്റെ സാഹചര്യം സൂക്ഷിക്കുന്നതായിരിക്കണം വൃദ്ധ സദനങ്ങള്‍ നടത്തുന്നവര്‍ മുന്‍തൂക്കം നല്‍കേണ്ടത്.

സെന്‌റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ 2013 ല്‍ സ്ഥാനമൊഴിഞ്ഞ പാപ്പ ബനഡിക്ടും(87) പോപ്പ് ഫ്രാന്‍സീസും വിശ്വാസികളെ അനുഗ്രഹിക്കുന്നതിനായി ഒത്തുചേരുന്നത് അത്യപൂര്‍വ്വ അനുഭവമായിരുന്നു. റിട്ടയര്‍ ചെയ്ത 2013 നുശേഷം ഇത് മൂന്നാം തവണയാണ് പോപ്പ് ബെനഡിക്ട് ഒരു പൊതുചടങ്ങില്‍ പ്രത്യക്ഷപ്പെടുന്നത്.

വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ലോകത്തില്‍ ആകെ 600 മില്യണ്‍ വൃദ്ധജനങ്ങളുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. അടുത്ത പതിനൊന്ന് വര്‍ഷം കൊണ്ടു ഇത് ഇരട്ടിയാകും.
ഇറാക്കില്‍ നിന്നും അഭയാര്‍ത്ഥികളായി എത്തിചേര്‍ന്ന മുബാരക്കും, ഭാര്യ അനീബായും സമ്മേളനരത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code