കുവൈറ്റ് മഹാ ഇടവക ഒ.സി.വൈ.എം. യൂണിറ്റിന്റെ 10ാം വാര്‍ഷികാഘോഷം നടന്നു
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ആത്മീയ പ്രസ്ഥാനമായ െ്രെകസ്തവ യുവജനപ്രസ്ഥാനത്തിന്റെ കുവൈറ്റ് മഹാ ഇടവക യൂണിറ്റിന്റെ 10ാം വാര്‍ഷികാഘോഷം അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു.
പൊതുസമ്മേളനം പ്രസ്ഥാനം കേന്ദ്ര ജനറല്‍ സെക്രട്ടറി ഫാ. പി.വൈ. ജസ്സന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഫാ. രാജു തോമസ് അധ്യക്ഷത വഹിച്ചു. ഷൈജു കുര്യന്, വൈസ് പ്രസിഡന്റ് റജി വര്‍ഗീസ്, സാബു ഏലിയാസ്, ഷാജി ഏബ്രഹാം, കുര്യന് വര്‍ഗീസ്, ജോബി ജോണ്‍ കളീക്കല്‍, സെക്രട്ടറി എബി മാത്യു എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഷികാഘോഷ പദ്ധതികളുടെ പ്രഖ്യാപനവും, കുവൈറ്റ് മെലഡീസിന്റെ മ്യൂസിക്കല്‍ ഫ്യൂഷനും നടന്നു.
Comments