Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ശബരി ശരണാശ്രമത്തിന്‌ വൈ.എം.എ സഹായം

Picture

ന്യൂയോര്‍ക്ക്‌ യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‍ പത്തനംതിട്ട പെരുനാട്‌ കൂനംകരയിലെ ശബരി ശരണാശ്രമത്തിന്‌ ധനസഹായം നല്‍കി. തിരുവോണാഘോഷങ്ങളുടെ ഭാഗമായാണ്‌ അസോസിയേഷന്‍ അനാഥബാലന്മാരെ അധിവസിപ്പിക്കുന്ന ശബരി ശരണാശ്രമത്തിനു സഹായധനം നല്‍കിയത്‌. ശബരിശരണാശ്രമത്തില്‍ നടന്ന ചടങ്ങില്‍ യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‍ കണ്‍വീനര്‍ സുരേഷ്‌ നായര്‍ ശബരി ശരണാശ്രമം മാനേ ജിംഗ്‌ ട്രസ്റ്റി എന്‍.ജി രവീന്ദ്രന്‌ തുക കൈമാറി.

ബി ഫോര്‍ ബില്‍ഡിംഗ്‌ ചീഫ്‌ എഡിറ്റര്‍ ബാബു കൃഷ്‌ണകല, ആശ്രമ പ്രമുഖ്‌ മധു മുരളീധരന്‍, കെ.കെ അനില്‍കുമാര്‍, ബിജുകുമാര്‍, എന്‍.കെ സുധര്‍മന്‍, ദാസി രമ്യ, സന്തോഷ്‌ കുമാര്‍, തടങ്ങിയവര്‍ പങ്കെടുത്തു. ശബരിമല പാതയോരത്തെ ശബരിശരണാശ്രമത്തിലെ 12 അനാഥ ബാലന്‍മാരെയാണ്‌ ദത്തെടുത്തിരിക്കുന്നത്‌. ശബരിമല തീര്‍ത്ഥാടകര്‍ക്ക്‌ സര്‍വ്വ സമയവും ഇവിടെ അന്നദാനവും നല്‍കിവരുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code