Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കര്‍ദ്ദിനാള്‍ വിതയത്തില്‍ മെമ്മോറിയല്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്‌ ഒക്ടോബര്‍ 11-ന്‌ ഫിലാഡല്‍ഫിയയില്‍   - ജോസ്‌ മാളേയ്‌ക്കല്‍

Picture

ഫിലാഡല്‍ഫിയ: 1999 മുതല്‍ 2011 വരെ സീറോമലബാര്‍ സഭയുടെ തലവനും പിതാവുമായിരുന്ന ദിവംഗതനായ അത്യുന്നതകര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ സ്‌മരണാര്‍ത്ഥം എസ്‌ എം സി സി ഫിലാഡല്‍ഫിയാ ചാപ്‌റ്റര്‍ ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന രണ്ടാമത്‌ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്‌ ഒക്ടോബര്‍ 11 ശനിയാഴ്‌ച്ച രാവിലെ 7:30 മുതല്‍ വൈകിട്ട്‌ 6:00 മണിവരെ ഫിലാഡല്‍ഫിയാ നോര്‍ത്തീസ്റ്റ്‌ റാക്കറ്റ്‌ ക്ലബിന്റെ (എന്‍. ഇ. ആര്‍. സി) ഇന്‍ഡോര്‍ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടില്‍ നടക്കും. ദേശീയതലത്തിലും, രൂപതാതലത്തിലും എസ്‌ എം സി സി യുടെ വളര്‍ച്ചക്ക്‌ വളരെയധികം സംഭാവനകള്‍ നല്‍കുകയും, അതിന്റെ പ്രഥമ ഗ്രാന്റ്‌പേട്രന്‍ സ്ഥാനം ഏറെക്കാലം വഹിക്കുകയും ചെയ്‌ത സീറോമലബാര്‍സഭാ മേജര്‍ ആര്‍ച്ചുബിഷപ്പും, കര്‍ദ്ദിനാളുമായിരുന്ന മാര്‍ വര്‍ക്കി വിതയത്തിലിന്റെ പേരില്‍ ആദ്യമായിട്ടാണൂ ഒരു ദേശീയ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്‌ അമേരിക്കയില്‍ നടത്തുന്നത്‌.

ശനിയാഴ്‌ച്ച നടക്കുന്ന മല്‍സരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ചാപ്‌റ്റര്‍ പ്രസിഡന്റു സാബു ജോസഫ്‌ സി. പി. എ. അറിയിച്ചു. ചിക്കാഗൊ രൂപതയുടെ കീഴിലുള്ള സീറോമലബാര്‍ പള്ളികളില്‍നിന്നുള്ള ടീമുകളായിരിക്കും മല്‍സരത്തില്‍ പങ്കെടുക്കുന്നത്‌. ഗാര്‍ഫീല്‍ഡ്‌, ന}യോര്‍ക്ക്‌, ലോംഗ്‌ ഐലന്‍ഡ്‌, ബാള്‍ട്ടിമോര്‍, ബോസ്റ്റണ്‍, ഫിലാഡല്‍ഫിയാ എന്നിവിടങ്ങളില്‍നിന്നായി 8 ല്‍ അധികം ടീമുകള്‍ മല്‍സരത്തിനു രജിസ്റ്റര്‍ ചെയ്‌തു കഴിഞ്ഞു.

എസ്‌ എം സി സി ചാപ്‌റ്റര്‍ സ്‌പിരിച്വല്‍ ഡയറക്ടറും സീറോമലബാര്‍ പള്ളി വികാരിയുമായ റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ്‌ പുലിശേരി ശനിയാഴ്‌ച്ച രാവിലെ 7:30 ന ്‌ ടൂര്‍ണമെന്റ്‌ ഉല്‍ഘാടനം ചെയ്യും. ഫൈനലില്‍ വിജയിക്കുന്ന ടീമിനു ജോസഫ്‌ കൊട്ടുകാപ്പള്ളി സ്‌പോണ്‍സര്‍ ചെയ്യുന്ന കര്‍ദ്ദിനാള്‍ വിതയത്തില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ്‌ ട്രോഫിയും, റണ്ണര്‍ അപ്‌ ആകുന്ന ടീമിനു അറ്റോര്‍ണി ജോസ്‌ കുന്നേല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ട്രോഫിയും ലഭിക്കും. കളിയില്‍ വ്യക്തിഗതമിഴിവു പുലര്‍ത്തുന്നവര്‍ക്ക്‌ പ്രത്യേക ട്രോഫികളും ലഭിക്കും.
ഫിലാഡല്‍ഫിയാ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ സാബു ജോസഫ്‌ സി. പി. എ. യുടെ നേതൃത്വത്തില്‍ എസ്‌ എം സി സി ഭാരവാഹികളെയും, ഇടവകാം ഗങ്ങളെയും, യുവജനങ്ങളെയും, സ്‌പോര്‍ട്‌സ്‌ സംഘാടകരെയും ഉള്‍പ്പെടുത്തി വിപുലമായ ഒരു കമ്മിറ്റി ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. ചാപ്‌റ്റര്‍ സെക്രട്ടറി ജോര്‍ജ്‌ പനക്കല്‍, ട്രഷറര്‍ ടോമി അഗസ്റ്റിന്‍, എം. സി. സേവ്യര്‍, ജോര്‍ജ്‌ മാത്യു സി. പി. എ., ജോസഫ്‌ കൊട്ടൂകാപ്പള്ളി, ദേവസിക്കുട്ടി വറീദ്‌, രാജീവ്‌ തോമസ്‌, ഡോ. ജയിംസ്‌ കുറിച്ചി, ജോസ്‌ മാളേയ്‌ക്കല്‍, ജോര്‍ജ്‌ ഓലിക്കല്‍, ആലീസ്‌ ആറ്റുപുറം, ജോസ്‌ പാലത്തിങ്കല്‍, ജോയി കരുമത്തി, ബീനാ ജോസഫ്‌, സൂസന്‍ ഡൊമിനിക്‌, ജോജി ചെറിയാന്‍, സിബിച്ചന്‍ മുക്കാടന്‍ എന്നിവര്‍ ടൂര്‍ണമെന്റ്‌ കോര്‍ഡിനേഷന്‍ ടീമില്‍ പ്രവര്‍ത്തിക്കുന്നു. ജെറിന്‍ ജോണ്‍ ആണു യൂത്ത്‌ കോര്‍ഡിനേറ്റര്‍. ബാസ്‌കറ്റ്‌ ബോള്‍ കളിക്കാരും, ടീം കോര്‍ഡിനേറ്റര്‍മാരുമായ ആന്‍ഡ്രു കന്നാടന്‍, ജിമ്മി കുടക്കച്ചിറ, ജേക്കബ്‌ സെബാസ്റ്റ്യന്‍, ജയ്‌സണ്‍ ജോസഫ്‌ എന്നിവര്‍ ടൂര്‍ണമെന്റിന്റെ സാങ്കേതിക കാര്യങ്ങളും ടീം സ്‌കെഡ്യൂളിംഗും നടത്തും.

ട്രസ്റ്റിമാരായ ബിജി ജോസഫ്‌, വിന്‍സന്റ്‌ ഇമ്മാനുവല്‍, പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍, ഭക്തസംഘടനാഭാരവാഹികള്‍, മരിയന്‍ മദേഴ്‌സ്‌, സീറോമലബാര്‍ യൂത്ത്‌ എന്നിവരും ടൂര്‍ണമെന്റിന്റെ വിജയത്തിനായി ഒരുമയോടെ യത്‌നിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ. ഫാ. ജോണിക്കുട്ടി പുലിശേരി 916 803 5307, സാബു ജോസഫ്‌ 267 918 3190, ജോര്‍ജ്‌ പനക്കല്‍ 267 679 4496, ടോമി അഗസ്റ്റിന്‍ 215 828 3351.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code