ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റം മെത്രാപ്പോലീത്തായ്ക്ക് മസ്കറ്റില്‍ സ്വീകരണം നല്കി
മസ്കറ്റ്: ഹ്രസ്വ സന്ദര്‍ശനത്തിനായി ഒമാനിലെത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നിരണം ഭദ്രാസനാധിപനും മിഷന് ബോര്‍ഡ് പ്രസിഡന്റമായ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റം മെത്രാപ്പോലീത്തായ്ക്ക് മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം നല്കി.
മസ്കറ്റ് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവക വികാരി ഫാ.ജോജി ജോര്‍ജ്ജ്, സഹവികാരി ഫാ. ബിനു ജോണ്‍ തോമസ്, ഇടവക പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. സഭയുടെ ഒമാനിലെ വിവിധ ദേവാലയങ്ങളില്‍ നടക്കുന്ന വിശുദ്ധ കുര്‍ബ്ബാനയിലും ചടങ്ങുകളിലും അഭിവന്ദ്യ മെത്രാപ്പോലീത്താ കാര്‍മികത്വം വഹിക്കും.
Comments