ദുബായ്: സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ യൂത്ത്ഫെസ്റ് സംഘടിപ്പിക്കുന്നു.
ഒക്ടോബര്‍ 10 വെള്ളിയാഴ്ച രാവിലെ 10.30ന് മലങ്കര ഓര്‍ത്തഡോക്സ് സഭ ഡല്‍ഹി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദിമെത്രിയോസ് മെത്രാപ്പോലീത്താ കലോല്‍സവം ഉദ്ഘാടനം ചെയ്യും. മൂന്ന് വേദികളിലായി ഗാനം, പ്രസംഗം, മോണോ ആക്ട്, കവിതാപാരായണം, ഉപന്യാസ രചന, പെന്‍സില്‍ ഡ്രോയിംഗ്, ബൈബിള്‍ വാക്യങ്ങള്‍ തുടങ്ങിയ മത്സരങ്ങള്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
വ്യക്തിഗത ഇനങ്ങളില്‍ കൂടുതല്‍ പോയിന്റ് നേടുന്നവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും നല്‍കുന്നതാണ്. ഇടവക വികാരി ഫാ. ഷാജി മാത്യൂസ്, സഹവികാരി ഫാ. ലിനി ചാക്കോ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി രൂപീകരിച്ചു.
വാര്‍ത്ത അയച്ചത്: മനോജ് തോമസ്
Comments