പട്ന മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയുടെ ഒരുവര്‍ഷം നീണ്ടുനിന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് വര്‍ണ്ണാഭമായ ചടങ്ങുകളോടെ സമാപനം കുറിച്ചു.
2013 സെപ്റ്റംബര്‍ 29നാണ് സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 2014 സെപ്റ്റംബര്‍ മാസം 13, 14 തീയതികളില്‍ നടന്ന സമാപന ചടങ്ങുകള്‍ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നേതൃത്വം നല്കി.
ബീഹാറിന്റെ മണ്ണില്‍ പ്രഥമ സന്ദര്‍ശനം നടത്തിയ മലങ്കര സഭയിലെ ആദ്യത്തെ കാതോലിക്കാ ബാവാ (ഇതിന് മുമ്പ് പരിശുദ്ധ കാതോലിക്കാ ബാവാമാരാരും തന്നെ ബീഹാറില്‍ സന്ദര്‍ശനം നടത്തിയിട്ടില്ല) പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്ക് പട്ന ഇടവക ഊഷ്മള സ്വീകരണം നല്കി. സെപ്റ്റംബര്‍ 13ന് പട്ന വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന പരിശുദ്ധ കാതോലിക്കാ ബാവായെ ഇടവക ജനങ്ങള്‍ സ്വീകരിച്ചു. തുടര്‍ന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ദേവാലയത്തിലേക്ക് എതിരേറ്റു.
വാര്‍ത്ത അയച്ചത്: ഫാ. ഷൈജു ഫിലിപ്പ് (വികാരി)
Comments