വിയന്ന: കളകളെ നശിപ്പിച്ച് വയലുകളെ ഒരുക്കുവാന്‍ ഹൃദയങ്ങളില്‍ വചനപെരുമഴ പെയ്യിക്കുവാന്‍ ഫാ. ജോര്‍ജ് പനയ്ക്കല്‍ വിയന്നയില്‍.
താബോര്‍ പ്രാര്‍ഥനാ കൂട്ടായ്മയുടെ പതിനഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പനയ്ക്കല്‍ അച്ചന് നയിക്കുന്ന അനുഗ്രഹ പ്രഭാഷണം വിയന്ന സ്റ്റാറ്റ് ലൗ ദേവാലയത്തില്‍ നടക്കും.
ഒക്ടോബര്‍ 17 ന് രാവിലെ 9 മുതല്‍ വൈകുന്നേരം ഏഴു വരെയും 18 ന് (ശനി) രാവിലെ 9.30 മുതല്‍ വൈകുന്നേരം നാലു വരെയുമാണ് വചനപ്രഘോഷണം.
പനയ്ക്കലച്ചന് നയിക്കുന്ന സുവിശേഷ പ്രഘോഷണത്തിലേയ്ക്ക് ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായി താബോര്‍ പ്രാര്‍ഥനാ കൂട്ടായ്മ അറിയിച്ചു.
വിശദവിവരങ്ങള്‍ക്ക്: റോയി വെള്ളൂക്കുന്നേല്‍ 069911984514.
റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍
Comments