Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്ത്യന്‍ എംബസി ബെര്‍ലിന്‍ രസപ്രവാഹം ക്ലാസിക്കല്‍ ഡാന്‍സ് ഷോ ഒക്‌ടോബര്‍ 22ന്

Picture

 
ബെര്‍ലിന്‍: ഇന്ത്യന്‍ എംബസി ബെര്‍ലിന്‍ കള്‍ച്ചറല്‍ വിഭാഗം 'രസപ്രവാഹം' ക്ലാസിക്കല്‍ ഡാന്‍സ് ഷോ നടത്തുന്നു. ഒക്‌ടോബര്‍ 22 ന് (ബുധന്‍) ബെര്‍ലിനിലെ ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം ആറിന് അരങ്ങേറും.

ചെന്നൈ കലാക്ഷേത്രത്തില്‍ നിന്നും ശിക്ഷണം ലഭിച്ച ക്ലാസിക്കല്‍ ഡാന്‍സര്‍ സുദര്‍ശന കുമാറിന്റെ ഗുരു ലോക പ്രശസ്ത ക്ലാസിക്കല്‍ ഡാന്‍സര്‍ അനില്‍ കുമാറാണ് പരിപാടി അവതരിപ്പിക്കുന്നത്. ഷോ പൂര്‍ണമായും സൗജന്യമാണ്, എന്നാല്‍ ഷോ കാണാന്‍ എത്തുന്നവര്‍ പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ ഐഡന്റ്റിറ്റി കാര്‍ഡ് നിര്‍ബന്ധമായും കൊണ്ടുവരണം.

ഭക്ഷണസാധനങ്ങള്‍, ബാഗ് എന്നിവ എംബസി ഓഡിറ്റോറിയത്തില്‍ അനുവദിക്കുന്നതല്ല. അതുപോലെ മൊബൈല്‍ ഫോണ്‍ ഉപയോഗവും അനുവദനീയമല്ല.

ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തിന്റെ വിലാസം

 Auditorium, Embassy of India,Tiergartenstr. 17, 10785 Berlin.

കൂടുതല്‍ വിവരങ്ങള്‍ എംബസി ടെലഫോണ്‍ നമ്പര്‍ 030-25795403 /05.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code