Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കുടുംബകലഹം- പിതാവ് മൂന്ന് മക്കള്‍ക്കു നേരെ വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു   - പി.പി.ചെറിയാന്‍

Picture

പോര്‍ട്ട് ഓറഞ്ച്(ഫ്‌ളോറിഡാ): ഭാര്യയുമായി വഴക്കിട്ടതിനെതുടര്‍ന്ന് ഭര്‍ത്താവ് നടത്തിയ വെടിവെപ്പില്‍ രണ്ടു മക്കള്‍ കൊല്ലപ്പെടുകയും, മൂന്നാമത്തെ കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവം ഒക്‌ടോ.17 വെള്ളിയാഴ്ച രാവിലെ ഫ്‌ളോറോഡായിലെ പോര്‍ട്ട് ഓറഞ്ചില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

പോര്‍ട്ട് ഓറഞ്ച് ജാല്‍സണ്‍ ലയിനിലുള്ള വീട്ടില്‍ ഭര്‍ത്താവും ഭാര്യയുമായി കലഹിച്ചപ്പോള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന തോക്കെടുത്ത് ഭാര്യയെ ഭീഷിണിപ്പെടുത്തി. പെട്ടെന്ന് ഭാര്യ പുറത്തേയ്‌ക്കോടി തൊട്ടടുത്തുള്ള വീട്ടില്‍ അഭയം പ്രാപിച്ചു. പോലീസിലേക്ക് ഫോണ്‍ ചെയ്യുന്നതിനിടെ വീട്ടീല്‍ നിന്നും തുടര്‍ച്ചയായ വെടിശബ്ദമാണ് പുറത്തുവന്നത്. പോലീസ് കുതിച്ചെത്തിയപ്പോള്‍ പതിനാലുവയസ്സുള്ള സവേന മൊഹ്നിയുടെ 11 വയസ്സുള്ള ഡേവിഡ് മൊഹ്നിയും മരിച്ചുകിടക്കുന്നതും, 9 വയസ്സുള്ള ലോറന്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കിടക്കുന്നതുമാണ് കണ്ടത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു ഇതിനിടയില്‍ വെടിവെച്ച പിതാവ് തോക്കിന്റെ കാഞ്ചി തലക്കു നേരെ ചൂണ്ടിവെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു.

ഐയോവയില്‍ നിന്നും 2010ലാണ് ഈ കുടുംബം പോര്‍ട്ട് ഓറഞ്ചില്‍ എത്തിയത്. 52 വയസ്സുള്ള ഡേവിഡ് മോഹ്നിയും, 45 വയസ്സുള്ള സിന്ത്യ മോഹ്നിയും സാധാരണ കുടുംബ ജീവിതമാണ് നയിച്ചിരുന്നതെന്ന് സമീപവാസികള്‍ പറയുന്നു. ഇന്ന് രാവിലെ നടന്ന കുടുംബ കലഹത്തെ തുടര്‍ന്ന് പെട്ടെന്ന് പ്രകോപിതനായ ഡേവിഡ് സ്വന്തം മക്കളുടെ ജീവന്‍ എടുക്കുമെന്ന് ഒരിക്കലും കരുതിയിട്ടില്ല. മറ്റൊരയല്‍വാസി പറഞ്ഞു. പോലീസ് റിക്കാര്‍ഡനുസരിച്ചു ഭാര്യ മദ്യപിക്കാറുണ്ടെന്നും, കുട്ടികളെ അച്ചടക്കം പഠിപ്പിക്കുന്നതിന് ശിക്ഷണ നടപടികള്‍ സ്വീകരിക്കാറുണ്ടെന്നും ഭര്‍ത്താവ് ഡേവിഡ് പരാതി നല്‍കിയിരുന്നതായി പറയുന്നു.

 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code