Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിദേശികള്‍ക്ക്‌ വേണ്ടി വാടക ഗര്‍ഭധാരണം നടത്തുന്നതിന്‌ ഇന്ത്യയില്‍ വിലക്ക്‌ ഏര്‍പ്പെടുത്തുന്നു   - എബി മക്കപ്പുഴ

Picture

ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന വാടക ഗര്‍ഭധാരണം നിയന്ത്രിക്കാന്‍ ആരോഗ്യമന്ത്രാലയം കര്‍ശന നിയമ നടപടിയെടുക്കുന്നു. നിര്‍ദ്ദിഷ്ട നിയമപ്രകാരമുള്ള പ്രധാന നിബന്ധനകളില്‍ വിദേശികള്‍ക്ക്‌ വേണ്ടി ഇന്ത്യയിലുള്ളവര്‍ വാടക ഗര്‍ഭധാരണം നടത്തുന്നതിനു നിരോധനം ഏര്‍പ്പെടുത്തും.

ആഗ്രഹിച്ച ലിംഗത്തിലുള്ള കുഞ്ഞിനെ ലഭിക്കാത്തതിനാല്‍ വാടക ഗര്‍ഭധാരണത്തിലൂടെ ജനിച്ച ഇന്ത്യന്‍ ഇരട്ട കുഞ്ഞുങ്ങളില്‍ ഒന്നിനെ ആസ്‌ത്രേലിയന്‍ ദമ്പതികള്‍ ഉപേക്ഷിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ്‌ പുതിയ നിയമം നടപ്പില്‍ വരിക.

പുതിയ നിയമത്തില്‍ കര്‍ശനമായ മറ്റു ചില വ്യവസ്ഥകള്‍ കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ജന്മന വൈകല്യമുള്ള ശിശുക്കളാണെങ്കില്‍ കൂടി പിറന്ന കുഞ്ഞിനെ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തില്‍ നിന്നും വാടക ഗര്‍ഭധാരണം ആവശ്യപ്പെട്ട ദമ്പതികള്‍ക്ക്‌ ഒഴിഞ്ഞു മാറുവാന്‍ സാധ്യമല്ല.കൂടാതെ ഇന്‍വിട്രോ ഫേര്‌ട്ടി ലൈസേഷന്‍ നടക്കുന്ന ലാബുകള്‍ മെഡിക്കല്‍ ബോര്‍ഡ്‌ അംഗീകാരമുള്ളതും എല്ലാവിധ സൗകര്യങ്ങളുള്ളവയും ആയിരിക്കണം.

പുതിയ നിയമം പ്രബല്യമാകുന്നതോടെ വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞുങ്ങളെ സ്വന്തമാക്കാന്‍ വേര്‍പിരിഞ്ഞ ദമ്പതികള്‍ക്ക്‌ മാത്രമേ സാധിക്കൂ.പുതിയ നിര്‍ദേശങ്ങളടങ്ങിയ ബില്‍ പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ അവതരിപ്പിക്കും.വാടക ഗര്‍ഭധാരണത്തിന്‌ തയ്യാറാവുന്നവരെ ചൂഷണം ചെയ്യുന്നത്‌ ഒഴിവാക്കാന്‍ പുതിയ നിയമം കൊണ്ടുവരുന്നതിലൂടെ സാധിക്കുമെന്നു ഐ.സി.എം.ആറിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.എസ്‌ ശര്‍മ അഭിപ്രായപ്പെട്ടു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code