Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിചാരവേദിയില്‍ ഹാസ്യസാഹിത്യ ചര്‍ച്ച

Picture

ന്യൂയോര്‍ക്ക്‌: കെ.സി.എ.എന്‍.എയില്‍ വെച്ചു നടന്ന വിചാരവേദിയുടെ ഈ മാസത്തെ സാഹിത്യ സദസ്സില്‍ ചര്‍ച്ചചെയ്‌തത്‌ ഹാസ്യസാഹിത്യത്തിലേക്ക്‌ ഒരു എത്തി നോട്ടം എന്ന വിഷയവും ജോസ്‌ ചെരിപുറത്തിന്റെ`അളിയന്റെ പടവലങ്ങ' എന്ന ഹാസ്യ കൃതിയുമാണ്‌. എന്താണ്‌ ഹാസ്യം എന്നും ഹാസ്യത്തിന്റെ ഉല്‌പത്തിയെകുറിച്ചും വൈവിധ്യമാര്‍ന്ന സാഹചര്യങ്ങള്‍ ചിരിയുണര്‍ത്തുന്നതും മറ്റും പരാമര്‍ശിച്ചു കൊണ്ടുള്ള ചര്‍ച്ച സജ്ജീവമായി.

ബഷീര്‍, വി. കെ. എന്‍. മുതലായവരുടെ ഹാസ്യരചനകള്‍ പരാമര്‍ശിച്ചുകൊണ്ട്‌ ജീവിതത്തിലെപിരിമുറക്കത്തിന്‌ അയവു വരുത്താന്‍ ചിരി സഹായിക്കുമെന്നും ജോസ്‌ ചെരിപുറത്തിന്റെ `അളിയന്റെ പടവലങ്ങ' നര്‍മ്മം കലര്‍ന്ന കഥകളാണെന്നും സാംസി കൊടുമണ്‍ സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു. ജോസ്‌ ചെരിപുറം എടുത്തു പ്രയോഗിക്കുന്ന വാക്കുകളുടെ പ്രത്യക്ഷവും പരോക്ഷവുമായ അര്‍ത്ഥങ്ങളിലെ ഒരു പരിധിവരെയുള്ള ഹാസ്യത്തിന്റെ പ്രഭാവവും `അളിയന്റെ പടവലങ്ങയില്‍' ചേര്‍ത്തിരിക്കുന്ന കഥകളില്‍ ചിതറിക്കിടക്കുന്ന ജോസ്‌ ചെരിപുറത്തിന്റെ ജന്മസിദ്ധമായ നര്‍മ്മ രസവും ഹാസ്യസാഹിത്യത്തിനു ഒരു ആമുഖം അവതരിപ്പിച്ചുകൊണ്ട്‌ അധ്യക്ഷപ്രസംഗത്തില്‍ വാസുദേവ്‌ പുളിക്കല്‍ ചൂണ്ടിക്കാണിക്കുകയും ജോസ്‌ ചെരിപുറം ഹാസ്യത്തിന്റെ നവീന മേഖലകളില്‍ കൂടി സഞ്ചരിക്കേണ്ടതിന്റെ ആവശ്യകത എടുത്തു പറയുകയും ചെയ്‌തു.

വൈരുദ്ധ്യങ്ങള്‍, സജാത്യവൈജാത്യങ്ങള്‍, വാക്കുകള്‍ സ്ഥാനം തെറ്റി വരുന്നത്‌, അത്ഭുതം തുടങ്ങി ചിരി ജനിപ്പിക്കുന്ന 16 കാര്യങ്ങള്‍ അടിവരയിട്ട്‌ വിശദീകരിച്ച,്‌ അതില്‍ ചിലത്‌ ജോസ്‌ ചെരിപുറം ഉപയോഗിച്ചിട്ടുള്ള കഥകള്‍ എടുത്തു കാണിച്ച്‌, അദ്ദേഹത്തിന്‌ ഹാസ്യസാഹിത്യത്തില്‍ മുഖ്യസ്ഥാ നമാണുള്ളതെന്ന്‌ അഭിപ്രായപ്പെട്ടുകൊണ്ട്‌ ഡോ. ജോയ്‌ റ്റി. കുഞ്ഞാപ്പു ചെയ്‌ത പ്രസംഗം അറിവു പകരുന്നതായിരുന്നു. എവിടെ നിന്നോ സെ്‌കലിട്ടന്‍ കണ്ടെത്തി അതില്‍ മജ്ജയും മാംസവും വച്ചു പിടിപ്പിച്ച പ്രതീതിയാണ്‌ ചില കഥകള്‍ ഉളവാക്കുന്നതെന്നും അദ്ദേഹം ചുണ്ടിക്കാണിച്ചു. മുഖ്യ പ്രബന്ധം അവതരിപ്പിച്ച ഡോ. നമ്പമമാഅ ഹാസ്യസാഹിത്യത്തിന്റെ വിവിധ വശങ്ങളിലേക്ക്‌ സഞ്‌ജയന്റേയും വേളൂര്‍ കൃഷ്‌ണന്‍കുട്ടിയുടേയും മറ്റും രചനകള്‍ ഉദാഹരണമായി ചൂണ്ടിക്കാണിച്ചുകൊണ്ട്‌ വെളിച്ചം വീശുകയും ജോസ്‌ ചെരിപുറത്തിന്റെ അളിയന്റെ പടവലങ്ങയുടെ സമഗ്രമായ വീക്ഷണത്തിലുടേ ജോസ്‌ ചെരിപുറം ഹാസ്യം കൈകാര്യം ചെയ്‌തിരിക്കുന്നത്‌ ആസ്വദിക്കുകയും ചെയ്‌തു. ചില കഥകളിലെ നര്‍മ്മത്തിന്റെ ക്ഷാമവും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വായനക്കാരെ രസിപ്പിക്കുക, ജീവിതഗന്ധിയായ സംഭവങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ചെടുത്ത്‌ അവതരിപ്പിക്കുക, മനസ്സിന്റെ ഗതികള്‍ ഏതു തരത്തില്‍ വിഹരിക്കുന്നു എന്ന്‌ കാണിക്കുക തുടങ്ങിയവ ജോസ്‌ ചെരിപുറത്തിന്റെ അളിയന്റെ പടവലങ്ങയില്‍ പ്രതിപാദിച്ചിരിക്കുന്നതിനെ കുറിച്ച്‌ ഡോ. എന്‍. പി. ഷീല എഴുതിയ ലേഖനം രാജു തോമസ്‌ അവതരിപ്പിച്ചു. ജനങ്ങളില്‍ ആകസ്‌മികമായി ചിരിയുണര്‍ത്തുന്ന കുറെ സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട്‌ അളിയന്റെ പടവലങ്ങ ഒരു ക്ലാസിക്‌ കൃതിയല്ലെങ്കിലും നര്‍മ്മത്തിന്റെ സ്‌ഫുരണങ്ങള്‍ അടങ്ങിയതാണെന്ന്‌ ബാബു പാറക്കല്‍ അഭിപ്രായപ്പെട്ടു. ഹാസ്യം കൈകാര്യം ചെയ്യാനുള്ള ജോസ്‌ ചെരിപുറത്തിന്റെ കഴിവ്‌ അളിയന്റെ പടലങ്ങയില്‍ പ്രകടമാകുന്നത്‌ വെളിപ്പെടുത്തുകയും ആസ്വദിക്കുകയും ചെയ്‌തു കൊണ്ട്‌ വര്‍ഗ്ഗീസ്‌ ചുങ്കത്തില്‍ സംസാരിച്ചു.

അളിയന്റെ പടവലങ്ങയിലെ കഥാ ലേഖനങ്ങള്‍ എന്‍പതുകളില്‍ എഴുതപ്പെട്ടതാണ്‌, സുധീര്‍ പണിക്കവീട്ടി ലുംകൈരളി പത്രാധിപര്‍ ജോസ്‌ തയ്യിലും അതിന്‌ പ്രചോദനം നല്‍കിയിട്ടുണ്ട്‌ എന്ന്‌ മറുപടി പ്രസംഗത്തില്‍ അനുസ്‌മരിച്ചു കൊണ്ട്‌ അളിയന്റെ പടവലങ്ങ ചര്‍ച്ചക്കെടുത്ത വിചാരവേദിയോ ടും ചര്‍ച്ചയില്‍ പങ്കെടുത്തവരോടും ജോസ്‌ ചെരിപുറം നന്ദി രേഖപ്പെടുത്തി.

Picture2

Picture3

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code