Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കലാവേദി കലോത്സവ വിജയികള്‍

Picture

ന്യൂയോര്‍ക്ക്‌: കലാവേദി ഇന്റര്‍നാഷണല്‍ നടത്തിയ പ്രഥമ സംഗീത നൃത്തമത്സരങ്ങള്‍ വിജയകരമായി. ഒക്ടോബര്‍ 11 ശനിയാഴ്‌ച ന്യൂയോര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ വച്ച്‌ നടത്തപെട്ട കലാമത്സരങ്ങളില്‍ നിരവധി കലാകാരന്മാരും കലാകാരികളും പങ്കെടുത്തു. പ്രഗല്‌ഭരായ വിധികര്‍ത്താക്കള്‍ വളരെ കൃത്യമായും, സത്യസന്ധമായും വിധി നിര്‍ണയത്തിനോടുവില്‍ വിജയികളുടെ പേരുകള്‍ പ്രഖ്യാപിച്ചു. സംഗീതത്തിലും, നൃത്തത്തിലും രണ്ടു വിഭാഗങ്ങളിലായി വിജയികള്‍ ഒന്നാം സമ്മാനങ്ങള്‍ പങ്കിട്ടു. താഴെ പറയുന്നവരാണ്‌ കലാവേദി ഗോള്‍ഡണ്‍ അവാര്‍ഡ്‌ ജേതാക്കള്‍. മീനു ജയകൃഷ്‌ണന്‍ (ക്ലാസിക്കല്‍ ഡാന്‍സ്‌ ഭരതനാട്യം), മറിയം നിവേദിത (നാടോടി നൃത്തം), ക്രിസ്റ്റി തോമസ്‌ (കര്‍ണാടിക്‌ മ്യൂസിക്‌), അലക്‌സ്‌ ജോര്‍ജ്‌ (ലളിത സംഗീതം). രണ്ടാം സമ്മാനങ്ങള്‍ താഴെ പറയും വിധം: മറിയം നിവേദിത (ക്ലാസിക്കല്‍ ഡാന്‍സ്‌ ഭരതനാട്യം), ശ്രുതി എബ്രഹാം (നാടോടി നൃത്തം), ദീപിക കുറുപ്പ്‌ (കര്‍ണാടിക്‌ മ്യൂസിക്‌).

അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ രണ്ടാം തലമുറയിലെ കലാകാരന്മാരെയും കലാകാരികളെയും കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്‌ഷ്യം മുന്‍നിര്‍ത്തിയാണ്‌ കലാവേദി ഇത്തരമൊരു ദൌത്യത്തിന്‌ മുതിര്‍ന്നത്‌. 13 നും 19 നും ഇടയ്‌ക്ക്‌ പ്രായമുള്ള കുട്ടികള്‍ക്ക്‌ മാത്രമായാണ്‌ മത്സരങ്ങള്‍ സംഘടിപ്പിച്ചത്‌. 1001 ഡോളറും ശില്‌പ്പവുമാണ്‌ കലാവേദി ഗോള്‍ഡണ്‌ അവാര്‍ഡ്‌.


ജെ. മാത്യൂസ്‌ മുഖ്യ കണ്‍വീനറായും സജി മാത്യു, സുരേഷ്‌ പണിക്കര്‍ എന്നിവര്‍ സംഘാടകരായും പ്രവര്‍ത്തിച്ചു.

ഈ വരുന്ന ശനിയാഴ്‌ച, ഛരീേയലൃ 25 നു വൈകിട്ട്‌ ന്യൂയോര്‍ക്കിലെ ഫ്‌ലോറല്‍ പാര്‍ക്കിലുള്ള ഇര്‍വിന്‍ ആള്‍ട്‌മാന്‍ സ്‌കൂള്‍ ഓഡിടോറിയത്തില്‍ (257 Street & 81 Ave) വച്ച്‌ നടക്കുന്ന കലോത്സവവേദിയില്‍ വച്ച്‌ അവാര്‍ഡുകള്‍ സമ്മാനിക്കും. മലയാള സര്‍വകലാശാല വൈസ്‌ചാന്‍സിലര്‍ കെ. ജയകുമാര്‍ (മുന്‍ കേരള ചീഫ്‌ സെക്രട്ടറി) ചടങ്ങ്‌ ഉത്‌ഘാടനം ചെയ്യും. ചലച്ചിത്ര നടി മന്യ, റെഡ്‌ക്രോസ്‌ ബോര്‍ഡ്‌ ഡയറക്ടര്‍ അരവിന്ദ്‌ വോറ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. രണ്ടാം തലമുറയിലെ പ്രതിഭാശാലികളുടെ കലാപ്രകടനങ്ങള്‍ കലോത്സവത്തിന്‌ മാറ്റ്‌ കൂട്ടും. ലോക പ്രശസ്‌ത ബോളിവൂഡ്‌ നൃത്തസംഘമായ 'ആത്മ' യുടെ നര്‍ത്തകര്‍ നയനമനോഹരമായ നൃത്തങ്ങള്‍ അവതരിപ്പിക്കും. കലാവേദിയുടെ ജീവകാരുണ്യ പദ്ധതിയായ 'ആര്‍ട്ട്‌ ഫോര്‍ ലൈഫ്‌' ന്റെ ഭാഗമായി പ്രത്യക പരിഗണനയര്‍ഹിക്കുന്ന കുട്ടികള്‍ക്കായി, റെഡ്‌ക്രോസിനും, തിരുവനന്തപുരത്തു പ്രവര്‍ത്തിക്കുന്ന 'മിത്രനികേതന്‍' എന്ന സ്‌കൂളിനും കലാവേദി സംഭാവനകള്‍ നല്‌കും.

കലാവേദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സഹൃദയരായ എല്ലാ സുമനസുകളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code