Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എം.ഓ.സി. റിയാദ് ഓ.വി.ബി.എസ്. 2014 സമാപിച്ചു

Picture

സൗദി അറേബ്യ: റിയാദിലെ പ്രവാസികളായ ഓര്‍ത്തഡോക്ള്‍സ് സഭാംഗങ്ങള്‍ക്ക് ആഘോഷ ലഹരി പകര്‍ന്നു സെപ്റ്റംബര്‍ 26 നു ആരംഭിച്ച 'എം.ഓ.സി റിയാദ് ഓ.വി.ബി.എസ് 2014' സമാപിച്ചു. ഒക്ടോബര്‍ 17 വെള്ളിയാഴ്ച രാവിലെ 8ന് പ്രഭാത നമസ്‌കാരം നടന്നു. 10 മണിക്ക്‌സൂപ്രണ്ട് ബിജു സ്‌കറിയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം അല്‍ അലിയ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പയസ് ജോണ്‍ ഉദ്ഘാടനം ചെയ്തു. സെക്കന്ററി വിദ്യാര്‍ഥികള്‍ പ്രാര്‍ത്ഥനഗാനം ആലപിച്ചു. സൗദി അറേബ്യയുടെ ചുമതലയുള്ള തൃശൂര്‍ ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. പ്രവാസ ജീവിതത്തില്‍ അസുലഭ നിമിഷങ്ങളാണ് തങ്ങള്‍ക്കു ഈ ഓ.വി.ബി.എസിലൂടെ ലഭിച്ചതെന്നു കിരണ്‍ മാത്യു, സ്‌നേഹ വില്‍സണ്‍, നിക്‌സന്‍ എബ്രഹാം, ഷിബി ജിജു എന്നിവര്‍ ഓ.വി.ബി.എസ് അനുഭവങ്ങള്‍ പങ്കുവച്ചു കൊണ്ട് പറഞ്ഞു.

ക്ലാസ്സു തലത്തില്‍ കുട്ടികള്‍ അവതരിപ്പിച്ച സമൂഹഗാനവും ഗ്രൂപ്പ് ആക്ഷനും ഗ്രൂപ്പ് ഡാന്‍സും സ്‌കിറ്റും പരിപാടികള്‍ക്ക് മിഴിവേകി. ബിഗിനേഴ്‌സിന്റെ പരിപാടികള്‍ പ്രത്യേകിച്ച് ഏദന്‍തോട്ടത്തിന്റെ പുനരാവിഷ്‌ക്കരണം കാഴ്ചക്കാരില്‍ അത്ഭുതം പകര്‍ന്നു. ഈ വര്‍ഷത്തെ ചിന്താവിഷയത്തെ അധികരിച്ച് സീനിയര്‍, ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ഥികള്‍ നാടകവും സാന്ദ്ര സൂസന്‍ സ്‌കറിയ, ബെനിറ്റ ഡാനിയേല്‍, ടെസ്സ അന്ന ജിലു എന്നിവര്‍ വിവിധ പരിപാടികളും അവതരിപ്പിച്ചു. കോശി എബ്രഹാമിന്റെ 'കുട്ടിക്കാനം കുട്ടിയപ്പന്‍' എന്ന കഥാപാത്രം എല്ലാവരിലും നര്‍മ്മത്തിന്റെ മെമ്പൊടി വിതറി. സെക്രട്ടറി ജോജി തോമസ് റിപ്പോര്‍ട്ട് അവതരണം നടത്തി. സണ്ടേസ്‌കൂള്‍ ജൂബിലി മംഗളഗാനം അധ്യാപകര്‍ ആലപിച്ചു. കണ്‍വീനര്‍ ചാക്കോ ജോര്‍ജ് സ്വാഗതവും പ്രോഗ്രാം കോര്‍ഡിനെറ്റര്‍ മാത്യു ജോര്‍ജ് നന്ദിയും പറഞ്ഞു. ഓ.വി.ബി.എസിന്റെ മൊമെന്റൊ പയസ് ജോണ്‍ പ്രകാശനം ചെയ്തു. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റ്, മൊമെന്റൊ എന്നിവ ചടങ്ങില്‍ സമ്മാനിച്ചു.

മിനി തോമസ്, റീനു ജിജോ, ഷൈനി സുനില്‍, ഷൈനി സ്‌കറിയ, ജിന്‍സി ജിബി, ആശ സോജി, ഷെറില്‍ സണ്ണി, ഷെറിന്‍ ഫിലിപ്പ്, സുനില്‍ കെ.ബേബി, ജയേഷ് ജോയ്, അനില സണ്ണി, സുനില്‍ ജേക്കബ്, ജോജി തോമസ്, ബിനു മാര്‍ക്കോസ്, വില്‍സണ്‍ ജോര്‍ജ്, ആനി ഷാജി, ബുബിന്‍ കോര, ഷിബി ജിജു, തോമസ് ഈപ്പന്‍, റൂബി മാര്‍ക്കോസ്, സോജി വര്‍ഗീസ്, സിനി സുനില്‍, ജോജി തോമസ്, ഗീവര്‍ഗീസ് ഫിലിപ്പ്, ജിജോ കോശി, ബിജു സ്‌കറിയ, ചാക്കോ ജോര്‍ജ് എന്നിവര്‍ അധ്യാപകരായി സേവനമനുഷ്ടിച്ചു. 110ല്‍ പരം കുട്ടികള്‍ പങ്കെടുത്തു.

ഓര്‍ഗനൈസിംഗ് കമ്മറ്റി അംഗങ്ങളായ മാത്യു ജോര്‍ജ്, ജോണ്‍ യോഹന്നാന്‍, ജിബി കോശി, ജോതിഷ് ജോയ്, നിക്‌സന്‍ എബ്രഹാം, സുനില്‍ ജോണ്‍, ജിജു ഡാനിയേല്‍, ഡാനിയേല്‍ ഇടിക്കുള, ജോണ്‍ പി.തോമസ്, ആല്‍ബര്‍ട്ട്, ജേക്കബ് ജെ.ജോണ്‍, ഷിബു കുടശ്ശനാട്, ജേക്കബ് ജോണ്‍, കോശി, ജിലു, തോമസ്, ഫിലിപ്പ് ചാണ്ടി, കോശി മാത്യു എന്നിവര്‍ നേതൃത്വം നല്‍കി. ജേക്കബ് ജോണിന്റെ നേതൃത്വത്തില്‍ സ്‌റ്റേജ് ക്രമീകരണവും റെനി ആന്ട്രൂസ്, ലെജിന്‍ ഫിലിപ്പ് എന്നിവര്‍ ഫോട്ടോഗ്രാഫിയും നിര്‍വഹിച്ചു.

റിയാദിലെ ഓര്‍ത്തഡോക്ള്‍സ് കൊണ്ഗ്രിഗേഷനുകള്‍ ഒറ്റ കുടക്കീഴില്‍ എന്ന ആശയത്തിന്റെ ആദ്യ പടിയായിട്ടാണ് 'എം.ഓ.സി റിയാദ് ഓ.വി.ബി.എസ് 2014' സംഘടിപ്പിച്ചത്.
വാര്‍ത്ത: സുനില്‍ കെ.ബേബി (ഗള്‍ഫ് ബ്യുറോ)



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code