അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തില്‍പ്പെട്ട സ്റ്റേറ്റന്‍ ഐലന്റ് മാര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ പരിശുദ്ധ പരിമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാളും, 39-മത് വാര്‍ഷീകാഘോഷവും 2014 ഒക്ടോബര്‍ 31, നവംബര്‍ 1 (വെള്ളി, ശനി) തീയ്യതികളില്‍ ഇടവക മെത്രാപ്പോലീത്താ അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ് തിരുമേനിയുടെ മഹനീയ സാന്നിദ്ധ്യത്തില്‍ നടത്തപ്പെടുന്നു.
ഒക്ടോബര്‍ 31ന് വൈകീട്ട് അഭിവന്ദ്യ തിരുമേനിയുടെ നേതൃത്വത്തില്‍ സന്ധ്യാപ്രാര്‍ത്ഥനയും, തുടര്‍ന്ന് പ്രഗല്ഭ വാഗ്മിയും സുവിശേഷ പ്രാസംഗികനുമായ റവ.ഫാ.വിജു അബ്രഹാം വചന ശുശ്രൂഷയും നടത്തും.
നവംബര്‍ 1(ശനി) രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും, തുടര്‍ന്ന് അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വി.മൂന്നിന്മേല് കുര്‍ബ്ബാനയും അര്‍പ്പിക്കും. 12.30ന് നേര്‍ച്ച വിളമ്പും തുടര്‍ന്ന് ആശിര്‍വാദവും നടക്കും.
മലങ്കരയുടെ പ്രഥമ പരിശുദ്ധനായ പരുമല തിരുമേനിയിടെ മഹാമദ്ധ്യസ്ഥതയില്‍ അഭയപ്പെട്ട് അനുഗ്രഹം പ്രാപിക്കുവാന്‍, ഇടവകയിലേയും, സമീപ പ്രദേശങ്ങളിലേയും, എല്ലാ വിശ്വാസികളേയും കര്‍ത്തൃനാമത്തില്‍ സ്വാഗതം ചെയ്യുന്നതായി, വികാരി റവ.ഫാ.വര്‍ഗീസ് മാത്യൂ അറിയിച്ചു. വികാരിയുടെയും, ശ്രീ.ജോണ്‍ ജോസഫ്(വൈസ് പ്രസിഡന്റ്), ശ്രീ. ഈപ്പന് മാളിയേക്കല്‍(സെക്രട്ടറി), ശ്രീ.നെഫിന്‍ ജോണ്‍(ട്രഷറര്‍) എന്നിവരുടേയും, നേതൃത്വത്തില്‍ പള്ളി മാനേജിങ്ങ് കമ്മറ്റി, പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി വിപുലമായ ക്രമീകരണങ്ങളാണ് ചെയ്തുവരുന്നത്. ഈ വര്‍ഷത്തെ പെരുന്നാള്‍ ഏറ്റുകഴിക്കുന്നത് ശ്രീ.ചാക്കോ പൗലോസ്&ഫാമിലി ആകുന്നു. അമേരിക്കന്‍ അതിഭദ്രാസന പി.ആര്.ഓ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.
Comments