Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഓഐസിസി നേതാക്കള്‍ കെപിസിസി സെക്രട്ടറി, എന്‍. സുബ്രഹ്മണ്യനുമായി കൂടിക്കാഴ്ച നടത്തി

Picture

മെല്‍ബണ്‍: ഓവര്‍സീസ് രാഷ്ട്രീയത്തില്‍ എല്ലാ കോണ്‍ഗ്രസുകാരും ഒരു കുടക്കീഴില്‍ വന്ന് പ്രവാസി വോട്ടവകാശത്തിന്റെ നേട്ടം കൊയ്യുവാന്‍ സാധിക്കണമെന്നും അതിനായി പരമാവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒരുമിച്ചു കൂട്ടണമെന്നും കെപിസിസി സെക്രട്ടറി, എന്‍. സുബ്രമ്മണ്യന്‍ പറഞ്ഞു.

ഓസ്‌ട്രേലിയായില്‍ പ്രവാസിയായി കഴിയുന്ന ഭൂരിഭാഗം മലയാളികളും ഐക്ക്യമുന്നണി കൂറുള്ളവരാണെന്നും അവരുടെ പ്രശ്‌നങ്ങളില്‍  ഓഐസിസി സജീവമായി ഇടപെടണമെന്നും ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറള്‍ കോണ്‍ഗ്രസ് നേതാക്കളായ ജോസ് എം ജോര്‍ജ്, ജോര്‍ജ് തോമസ് എന്നിവര്‍ ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷിബു കാക്കനാടന്‍ എന്‍ ജി ഓ അസോസിയേഷന്‍ ഭാരവാഹി ജിബി ഫ്രാങ്ക്‌ലിന്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

സോണല്‍ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍, സിഡ്‌നി പ്രസിഡന്റ് കോശി ജേക്കബ് ടെലഫോണിലൂടെ കെപിസിസി സെക്രട്ടറിയുമായി സംസാരിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് തോമസ്



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code