കാനഡയില്‍ പാര്‍ലമെന്റ് മന്ദിരത്തിനു നേരെ വെടിവയ്പ്പ്
ഒട്ടാവ: കാനഡയിലെ ഒട്ടാവയില്‍ പാര്‍ലമെന്റ് മന്ദിരത്തിനു നേരെ വെടിവയ്പ്പ്. അക്രമി പാര്‍ലമെന്റിനകത്തേക്ക് മുപ്പത് തവണ വെടിവെച്ചു. ആക്രമണത്തില്‍ ഒരു സൈനികന് ഗുരുതരമായി പരിക്കേറ്റു. അക്രമി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
സര്‍ക്കാര്‍ മന്ദിരങ്ങള്‍ക്കു മുന്നിലേക്ക് തോക്കുമായി ഓടിവന്ന ഒരാളാണ് വെടിവയ്പ്പ് നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വെടിവയ്പ്പിനെ തുടര്‍ന്ന് പാര്‍ലമെന്റ് മന്ദിരത്തിലുള്ളവരെയെല്ലാം പോലീസ് ഒഴിപ്പിച്ചിട്ടുണ്ട്.
Comments