Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ആത്മീയ വര്‍ഷമേകാന്‍ ന്യൂ ജേഴ്‌സിയില്‍ കെയ്‌റോസ് ധ്യാനം 24, 25 ,26 തീയതികളില്‍

Picture


ന്യൂ ജേഴ്‌സി :   ക്രിസ്തുമൂല്യങ്ങളെ ഉയര്‍ത്തിപിടിക്കുന്ന 'കെയ്‌റോസ്' ധ്യാനം ന്യൂ ജേഴ്‌സിയില്‍    ധ്യാനം  24, 25 ,26 തീയതികളില്‍ നടക്കും. 
ആത്മീയ വര്‍ഷമേകുന്ന ശുശ്രൂഷകളും വിടുതല്‍ സൌഖ്യ പ്രാര്‍ഥനകളും    മനസിനെ ശക്തിപെടുത്തുന്ന കൌണ്‍സിലിംഗും കെയ്‌റോസ് ധ്യാനത്തിന്റെ പ്രത്യേകതക ളാണ്.

പ്രശസ്ത ധ്യാനഗുരുവും, ആതിരമ്പുഴ കാരിസ്ഭവന്‍ ഡയറക്ടറുമായി ഫാ. കുര്യന്‍ കാരിക്കല്‍ എംഎസ്എഫ്എസ്,   പ്രശസ്ത വചന പ്രഘോഷകനായ ബ്രദര്‍ റെജി കൊട്ടാരം,  പ്രശസ്ത ഗായകനും, സംഗീത സംവിധായകനുമായ പീറ്റര്‍ ചേരാനെല്ലൂര്‍, എന്നിവരുടെ ടീമാണ് ശുശ്രൂഷകള്‍ക്ക്   നേതൃത്വം നല്കുന്നത്.   പ്രശസ്ത ഗായകനും കീ ബോര്‍ഡ് പ്ലെയറുമായ    ബ്രദര്‍. വി.ഡി. രാജു  ഗാനശുശ്രൂഷകള്‍ക്ക്   നേതൃത്വം  നല്‍കും. ഒക്ടോബര്‍ 24, 25 ,26 (വെള്ളി, ശനി, ഞായര്‍)  ന്യൂ ജേഴ്‌സി സെന്റ് തോമസ്  ക്‌നാനായ ദേവാലയത്തില്‍ (186 3ൃറ ട,േ ഇഹശളീേി, ചഖ 07011)  രാവിലെ ഒന്‍പതു മുതല്‍ അഞ്ചു വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.     .

കെയ്‌റോസ് എന്ന ഗ്രീക്ക് വാക്കിനര്‍ഥം  'ദൈവം ഇടപെടുന്ന  സമയം' എന്നതാണ്. ഇതാ ഞാന്‍ പുതിയ ഒരു കാര്യം ചെയ്യുന്നു എന്നതാണ് ആപ്തവാക്യം.
കെയ്‌റോസ് സവിശേഷതയായ  ഫീല്‍ഡ് ഇവാന്‍ജ്വലൈസേഷന്‍ ന്യൂ ജെഴ്‌സിയിലും ഉണ്ടാവും. വിവിധ പ്രാര്‍ഥനാ ഗ്രൂപ്പുകള്‍,  യുവ സംഘടന, ഫാമിലി കൂട്ടായ്മകള്‍  എന്നിവര്‍ക്കായി  ഇടദിവസങ്ങളില്‍ ഗ്രൌണ്ട് ലെവല്‍ , ഡോര്‍ ടു ഡോര്‍  ഇവാഞ്ചലൈസേഷന്‍ ശുശ്രൂഷകളും കെയ് റോസ് ടീം നയിക്കും.

ജീവിതത്തിലും, വ്യക്തി ജീവിതത്തിലും എങ്ങനെ ദൈവവുമായി ബന്ധം സ്ഥാപിക്കാം, പ്രാര്‍ഥനാനുഭവം എങ്ങനെ വളര്‍ത്താം, പ്രതിസന്ധികളില്‍ എങ്ങനെ ദൈവത്തെ കണ്ടെത്താം. ദൈവരൂപിയിലൂടെ എങ്ങനെ വളരാം, കൂദാശകളിലൂടെ ദൈവീക സാന്നിദ്ധ്യം എങ്ങനെ  തിരിച്ചറിയാം, ജീവിത അന്തസ്സില്‍ നിന്നുകൊണ്ട് എങ്ങനെ യേശുവിനെ മറ്റുള്ളവരിലേക്ക് പകരാം, ക്രിസ്തുവിന്റെ മൂല്യം എങ്ങനെ  ദിനചര്യകളില്‍ പ്രാവര്‍ത്തികമാക്കാം തുടങ്ങിയ മേഖലകലാണ്  കെയ്‌റോസ് വിഷയമാക്കുന്നത്.

ഫാ. കുര്യന്‍ കാരിക്കല്‍ എംഎസ്എഫ്എസ്  ഇന്ത്യയിലും  നിരവധി വിദേശ രാജ്യങ്ങളിലും , ടിവി പ്രൊഗ്രാമുകളിലൂടെയും ധ്യാന ശുശ്രൂഷകളിലൂടെയും  ക്രിസ്തു വചനം  പങ്കു വെയ്ക്കുന്നു. ക്രിസ്തീയ ഗാനരചയിതാവായും അനേക പുസ്തകങ്ങളുടെ ഗ്രന്ഥ കര്ത്താവുമാണ്.
 
പ്രശസ്തവചന പ്രഘോഷകനായ ബ്രദര്‍ റെജി കൊട്ടാരം ഒരു കോളേജ് അധ്യാപകനായി തുടക്കം കുറിച്ച് ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ അത്ഭുതകരമായ സ്പര്‍ശനത്താല്‍  വചന പ്രഘോഷകനായി പരിശുദ്ധ കത്തോലിക്കാ സഭയില്‍ സ്തുതി ആരാധനയ്ക്ക് ദൈവാത്മാവിനാല്‍ പ്രേരിതനായി ഒരു പുതിയ തുടക്കം കുറിച്ച വ്യക്തിയാണ്. അദ്ദേഹം  വചന ശുശ്രൂഷക്കും ആത്മീയ കൌണ്‍സിലിങ്ങിനും നേതൃത്വം നല്കും.
സംഗീത ശാസ്ത്രീയമായി പഠിക്കാതെ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് ചെയ്ത 800  ല്‍ പരം ഗാനങ്ങള്‍,  എല്ലാം തന്നെ ജനഹൃദയങ്ങള്‍ ഏറ്റെടുക്കുകയും അവരെ ദൈവത്തിങ്കലേക്ക് അടുപ്പിക്കാനും സഭയ്ക്ക് ഒരു അനുഗ്രഹമാക്കാനും കഴിഞ്ഞ പ്രതിഭയാണ് പീറ്റര്‍ ചേരാനെല്ലൂര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ. മാര്‍ക്കോസ് ചാലുപറമ്പില്‍ (വികാരി): 860 221 4211
ഫാ. തോമസ് അബ്രഹാം (അസി. വികാരി): 973 978 9058


വാര്‍ത്ത അയച്ചത്: മാര്‍ട്ടിന്‍ വിലങ്ങോലില്‍




Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code