Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

44ാമത് ലണ്ടന്‍ പെരുന്നാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

Picture


ലണ്ടന്‍: പുണ്യ പുരാതനവും ചരിത്ര പ്രസിദ്ധവും യുകെയിലെ മലങ്കര ഓര്‍ത്തഡോക്‌സ് (ഇന്ത്യന്‍) സഭയുടെ കടിഞ്ഞൂല്‍ പുത്രിയും മാതൃഇടവകയും 1970 ല്‍ ദിവംഗതനായ ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനി സെന്റ് ഗ്രിഗോറിയോസ് ഫെലോഷിപ്പായി ആരംഭിച്ചതുമായ ലണ്ടന്‍ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പളളിയുടെ 44ാം മത് ഇടവക പെരുന്നാള്‍ (പരിശുദ്ധ പരുമല തിരുമേനിയുടെ 112 ാം മത് ഓര്‍മ്മപെരുന്നാള്‍) 2014 ഒക്ടോബര്‍ 26 ഞായറാഴ്ച മുതല്‍ നവംബര്‍ രണ്ടു വരെ ആഘോഷിക്കുന്നു.

26നു വി. കുര്‍ബാനാനന്തരം പിതൃവന്ദനത്തെ തുടര്‍ന്ന് (പരേതര്‍ക്ക് വേണ്ടിയുളള ധൂപ പ്രാര്‍ഥന) ഇടവക വികാരി ഫാ. തോമസ് പി. ജോണ്‍, ഫാ. കെ. വി. തോമസ് കൊച്ചുപാറയ്ക്കല്‍ (സണ്ടേ സ്‌കൂള്‍ ഡയറക്ടര്‍) എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ആഘോഷപൂര്‍വ്വമായ പെരുന്നാള്‍ കൊടിയേറ്റ് നടത്തും. തുടര്‍ന്ന് സണ്‍ഡേ സ്‌കൂള്‍ സമ്മേളനവും ഉണ്ടായിരിക്കുന്നതാണെന്നും ട്രസ്റ്റി ജേക്കബ് അലക്‌സാണ്ടര്‍ (ജോസ്) സെക്രട്ടറി ഡോ. ജയിന്‍ കെ. ജേക്കബ് എന്നിവര്‍ അറിയിച്ചു.

വാര്‍ത്ത : സോജി ടി. മാത്യു



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code