Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റിയാദ് ഒ.വി.ബി.എസ്. 2014 സമാപിച്ചു

Picture

റിയാദ്: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ഔദ്യോഗിക കൂട്ടായ്മയായ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ റിയാദ് സെന്‍ട്രലിന്റെയും, സഹോദര കൂട്ടായ്മയായ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പ്രയര്‍ ഫെലോഷിപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 24ന് ആരംഭിച്ച ഒ.വി.ബി.എസ്. 2014ന് സമാപനമായി.

ഒക്ടോബര്‍ 24ന് രാവിലെ പ്രഭാത നമസ്‌കാരത്തിന് ശേഷം ബിഗിനര്‍ മുതല്‍ സെക്കന്ററി ക്‌ളാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച്പാസ്ടിനായി അണിനിരക്കുകയും, മാര്‍ച്ചിംഗ് സോംഗ് ആലപിച്ചുകൊണ്ട് സമാപന വേദിയായ ഏദനില്‍ പ്രവേശിക്കുകയും ചെയ്തതോടെ, ഒ.വി.ബി.എസ്.2014ന്റെ സമാപന ചടങ്ങുകള്‍ക്ക് തുടക്കമായി. ഒ.വി.ബി.എസ്. പതാകയും കയ്യിലേന്തി ഒരേസ്വരത്തില്‍ ഗാനമാലപിച്ചുകൊണ്ട് കുഞ്ഞുങ്ങള്‍ നടത്തിയ റാലി, വിശ്വാസികള്‍ക്ക് നയാനന്ദകരമായ കാഴ്ചയാണ് സമ്മാനിച്ചത്. 70ല്‍പരം വരുന്ന കുട്ടികള്‍ ഒരുമിച്ച് ചേര്‍ന്ന് പ്രാര്‍ത്ഥനാഗാനവും തുടര്‍ന്ന് തീം സോങ്ങും ആലപിച്ചത് വേറിട്ട അനുഭവമായി.

സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ വൈസ് പ്രസിഡന്റ് സന്തോഷ് വര്‍ഗീസ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാഷണം നടത്തി. ഈ ലോകത്തിന്റെ മാലിന്യങ്ങളില്‍ നിന്നും അതിന്റെ തിന്മയില്‍ നിന്നും വേറിട്ട് വിശുദ്ധരായി ജീവിക്കേണ്ടതിന്റെയും, ദൈവത്തിന്റെ വിശുദ്ധിയോടൊപ്പം വളരേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് കുഞ്ഞുങ്ങളെ പ്രബോധിപ്പിക്കുകയുണ്ടായി.
സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പ്രയര്‍ ഫെലോഷിപ്പ് സെക്രട്ടറി മാത്യു കാലായില്‍ ആശംസാപ്രസംഗം നടത്തി. ജോണ്‍ സാമുവേല്‍ സ്വാഗതവും, അല്‍ അലിയ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പയസ് ജോണ്‍ സമാപന സന്ദേശം നല്‍കി. ഒ.വി.ബി.എസ്. കോഓര്‍ഡിറ്റേര്‍ ജോസ് ഇ. ഏബ്രഹാം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുമാരി സെറിന്‍ മാത്യു വിദ്യാര്‍ത്ഥികളെ പിരതിനിധീകരിച്ചും, പീറ്റര്‍ വര്‍ഗീസ് മാതാപിതാക്കളെ പ്രതിനിധീകരിച്ചും അനുഭവങ്ങള്‍ പങ്കുവെച്ചു.

തിങ്ങിനിറഞ്ഞ സദസ്സിന്റെ കണ്ണിനും കാതിനും കുളിരേകുന്ന വര്‍ണ്ണശബളമായ വിരുന്നാണ് കൊച്ചു മിടുക്കന്മാരും മിടുക്കികളും കാഴ്ചവച്ചത്. ആക്ഷന്‍ സോങ്ങ്, ഗ്രൂപ്പ് സോങ്ങ്, മേഘാ മാത്യു, സെറിന്‍ മാത്യു എന്നിവര്‍ ചിട്ടപ്പെടുത്തിയ നസ്രാണിളുടെ പരമ്പരാഗത കലാരൂപമായ മാര്‍ഗംകളി, നൃത്തങ്ങള്‍, ലഘു നാടകം എന്നിവ സമ്മേളനത്തിന് കൂടുതല്‍ മികവേകി. ഒ.വി.ബി.എസില്‍ പങ്കെടുത്ത എല്ലാ കുഞ്ഞുങ്ങള്‍ക്കും മൊമന്റോയും സര്‍ട്ടിഫിക്കേറ്റും നല്‍കി. ഒ.വി.ബി.എസ്. സൂപ്രണ്ട് വര്‍ഗീസ് മാത്യു നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്ന് പതാക താഴ്ത്തി 2015ലെ ഒ.വി.ബി.എസില്‍ ഒന്നിക്കാം എന്നുള്ള ആശംസയോടെ സമ്മേളനം പര്യവസാനിക്കുകയും ചെയ്തു.





Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code