Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്ത്യന്‍ മീഡിയ പ്രവര്‍ത്തകരെ അബുദാബി പോലീസ് ആദരിച്ചു

Picture

അബുദാബി: ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കുന്നതില്‍ മികച്ച സഹകരണം നല്‍കിയ മലയാള മാധ്യമ പ്രവര്‍ത്തകരെ അബുദാബി പോലീസിന്റെ സെക്യൂരിറ്റി മീഡിയ വിഭാഗം ആദരിച്ചു.

സെക്യൂരിറ്റി മീഡിയ വിഭാഗം ഡെപ്യുട്ടി ഡയറക്ടര്‍ ലെഫ് : കേണല്‍ സൈദ് അല്‍ ഖാജ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അനുമോദനപത്രങ്ങള്‍ സമ്മാനിച്ചു.

ദീപിക, മലയാള മനോരമ, മാതൃഭൂമി, മാധ്യമം, സിറാജ് എന്നീ പത്രങ്ങളുടെയും അമൃത, കൈരളി എന്നീ ടിവി ചാനലുകളുടെയും ഏഷ്യാനെറ്റ് റേഡിയോയുടെയും പ്രതിനിധികളെയാണ് ആദരിച്ചത്.

ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ സഹകരണത്തിന് സൈദ് അല്‍ ഖാജ നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code