Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡാളസ്‌ ഏരിയ മാര്‍ത്തമറിയം ടാലന്റ്‌ ഷോ നവംബര്‍ 28-ന്‌

Picture

ഡാളസ്‌: ഡാളസ്‌ ഏരിയ ഓര്‍ത്തഡോക്‌സ്‌ മാര്‍ത്തമറിയം വനിതാ സമാജത്തിന്റെ ടാലന്റ്‌ ഷോ നവംബര്‍ 28-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ ഡാളസ്‌ വലിയ പള്ളി ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടത്തും.

സൗത്ത്‌ വെസ്റ്റ്‌ ഭദ്രാസന ആസ്ഥാനാത്ത്‌ നിര്‍മ്മിക്കുന്ന ചാപ്പല്‍ നിര്‍മ്മാണത്തിനുള്ള ഫണ്ട്‌ ശേഖരണത്തിനാണ്‌ ഈ പ്രോഗ്രാം നടത്തുന്നത്‌. ഡാളസ്‌ സെന്റ്‌ മേരീസ്‌ വലിയപള്ളി, സെന്റ്‌ ഗ്രിഗോറിയോസ്‌ ഗാര്‍ലന്റ്‌, സെന്റ്‌ മേരീസ്‌ കരോള്‍ട്ടന്‍, സെന്റ്‌ ജോര്‍ജ്‌ ഇര്‍വിംഗ്‌, സെന്റ്‌ തോമസ്‌ ഡാളസ്‌, സെന്റ്‌ പോള്‍സ്‌ പ്ലേനോ, സെന്റ്‌ ജയിംസ്‌ മിഷന്‍ ചര്‍ച്ച്‌ തുടങ്ങി ഏഴ്‌ പള്ളികളിലെ വനിതാ സമാജങ്ങളാണ്‌ ഈ പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്‌.

ഡാളസ്‌ ഏരിയ മാര്‍ത്തമറിയം റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ റവ.ഫാ. രാജു എം. ദാനിയേല്‍, റീജിയണല്‍ സെക്രട്ടറി ആന്‍ വര്‍ഗീസ്‌ (214 850 4441) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ്‌ ഈ പ്രോഗ്രാമിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്‌.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code