Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കനേഡിയന്‍ മലയാളി നേഴ്‌സ്‌ അസോസിയേഷന്‍ NCLEX-RN പരീക്ഷ അപേക്ഷകര്‍ക്ക്‌ വേണ്ടി പരിശീലന ക്ലാസുകള്‍ ആരംഭിക്കുന്നു

Picture

കാനഡയില്‍ 2015 ജനുവരിയില്‍ നിലവില്‍ വരുന്ന National Council of Licensure Examination for Registered Nurse അപേക്ഷകരേ സഹായിക്കുന്നതിനും പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കുന്നതിനും വേണ്ടി സഹായ കമാകുന്ന പരിശീലന ക്ലാസുകള്‍ നടത്തുവാന്‍ കനേഡിയന്‍ മലയാളി നേഴ്‌സ്സ്‌ അസോസിയേഷന്‍ മുന്നിട്ടിറങ്ങുന്നു.

അതോടൊപ്പം College of Nurses of Ontario നടത്തുന്ന RPN പരീക്ഷക്ക്‌ ആവശ്യമായ പരിശീലന ക്ലാസുകള്‍ തുടങ്ങുവാനും ആലോചന ഉണ്ട്‌. അപേക്ഷകര്‍ ഏതു പ്രൊവിന്‍സില്‍ ജോലി ചെയ്യുവാന്‍ ആഗ്രഹിക്കുന്നുവോ ആ പ്രൊവിന്‍സിലെ റെഗുലേറ്ററി ബോഡി നടത്തുന്ന JURISPRUDENCE പരീക്ഷ പാസ്സായാല്‍ മാത്രമേ ലൈസെന്‍സിന്‌ അര്‍ഹത നേടാനാകൂ. സംഘടനയില്‍ അംഗങ്ങള്‍ക്ക്‌ ഫീസില്‍ ഇളവു നല്‌കാനും ആലോചനയുണ്ട്‌. ഒക്ടോബര്‍ 26 ന്‌ ബ്രംപ്‌ടനില്‍ (93 White House Cresent) വെച്ചു കൂടിയ യോഗത്തില്‍ പരിശീലന ക്ലാസുകള്‍ തുടങ്ങുന്നത്‌ സംബന്ധമായ തീരുമാനങ്ങള്‍ എടുത്തു. ഉന്നത വിദ്യാഭ്യാസീ നേടിയ, CRNE & NCLEX-RN പരീക്ഷകള്‍ പാസായ മികച്ച പരിശീലകര്‍ ക്ലാസുകള്‍ നയിക്കുന്നതാണ്‌.

അസ്സോസിയേഷന്റെ മുന്‍ VP സബിന ഫിലിപ്പിന്റെ പിതാവ്‌ പി.ജെ. ഫിലിപ്പോസിന്റെ ദേഹവിയോഗത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി .സമീപകാലത്ത്രൂ രൂപിക്രിതമായ അസോസിയേഷനില്‍ നിരവധി നേര്‌സുമാര്‍ അംഗങ്ങള്‍ ആയികഴിഞ്ഞു. ഭാവിയില്‍ ധാരാളം പുതിയ പരിപാടികള്‍ അവിഷ്‌കരിക്കുന്നതിന്‌ പദ്ധധികള്‍ തയാറായി വരുന്നു.കാനഡയിലെ ആരോഗ്യമേഖലയില്‍ ജോലി ചെയ്‌തു വിരമിക്കുന്ന നേര്‌സുമാരെ ആദരിക്കുന്ന പരിപാടിക്കെ തുടക്കമിട്ടു കഴിഞ്ഞു. അസോസിയേഷന്‍ പ്രസിഡന്‌ ആനി സ്റ്റീഫന്‍,വൈസ്‌ പ്രസിഡന്റ്‌ അന്നമ്മ പുളിക്കല്‍ സെക്രടറി സുസന്‍ ഡീന്‍, ട്രെഷറര്‍ ജോജോ എബ്രഹാം .ഷീല ജോണ്‍, മേഴ്‌സി ജോസഫ്‌ Executive Board Directors എന്നിവര്‍ അറിയിച്ചതാണ്‌ ഇത്‌.നിര്‍ധനരായ രോഗികളെ സഹായിക്കുന്നതില്‍ ഉള്‍പ്പെടെയുള്ള സാമൂഹിക സേവന രംഗങ്ങളില്‍ അസോസിയേഷന്‍ ഇതിനോടകം തന്നെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.ഭാവിയില്‍ സംഘടനയുടെ വരുമാനത്തിന്റെ ഒരു ഭാഗം സാമൂഹിക സേവനത്തിനായി വിനിയോഗിക്കാന്‍ പദ്ധധിയുണ്ട്‌.കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.canadianmna.com എന്ന വെബ്‌സൈറ്റ്‌ വിസിറ്റ്‌ ചെയുക.മെമ്പര്‍ഷിപ്പ്‌ ആഗ്രഹിക്കുന്നവര്‍ക്ക്‌ വെബ്‌സൈറ്റ്‌ വഴി മെമ്പര്‍ഷിപ്പ്‌ കരസ്ഥമാക്കാവുന്നതാണ്‌ .For more Information call PRO Gigo Stephen 647 535 5742

Picture2



Comments


Student
by Jins Johnson, Sarnia, Ontario on 2014-10-30 18:31:24 pm
Hi, I am Jins Johnson from kerala. Now i am studying Personal Support Worker at Lambton College Sarnia. I did my graduation in Nursing at Al Shifa College Perinthalmanna, Calicut University. I applied RPN exam eligibility in College of Nurses Ontario. They said i have competancy gap in my nursing education. I worght and sent the entry to practice answers to CNO. Again they said i have competancy gap. Finally they said i need to study practical nursing program here. What will i do? Can you give any suggestion related to my problem please? Thank you


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code