Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇടുക്കി പാക്കേജ് ; ധനകാര്യ മന്ത്രാലയത്തിന്റെ അനുമതിക്കായി നല്‍കും കേന്ദ്രകൃഷി മന്ത്രി

Picture

ഡല്‍ഹി : ഇടുക്കി പാക്കേജിന്റെ കാലാവധി ദീര്‍ഘിപ്പിക്കുന്ന കാര്യം ധനകാര്യ വകുപ്പിന്റെ പരിഗണനയ്ക്കായി നല്‍കുമെന്ന് കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍സിംഗ് അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പി.യ്ക്ക് ഉറപ്പ് നല്‍കി. മന്ത്രിയും എം.പി.യും വ്യാഴാഴ്ച്ച ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്. പാക്കേജിന്റെ കാലാവധി അവസാനിച്ചുവെന്ന്  പാര്‍ലമെന്റില്‍ മറുപടി ലഭിച്ചതിന് പുറമെ കഴിഞ്ഞ ദിവസം വീണ്ടും കൃഷി മന്ത്രിയുടെ കത്ത് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എം.പി. വീണ്ടും നിവേദനം നല്‍കാനായി മന്ത്രിയെ സമീപിച്ചത്.  കേന്ദ്ര കൃഷി വകുപ്പ് ഇക്കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കുകയാണെന്നും കുട്ടനാടിന് പാക്കേജ് നീട്ടിനല്‍കിയ സാഹചര്യത്തില്‍ ഇടുക്കിയെക്കൂടി പരിഗണിക്കണമെന്നാണ് കൃഷി വകുപ്പിന്റെ അഭിപ്രായമെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ ധനകാര്യ വകുപ്പിന്റെ തീരുമാനമാണ് അന്തിമമായി വരേണ്ടത്. ധനകാര്യ വകുപ്പ് അനുമതി നല്‍കണമെങ്കില്‍ സംസ്ഥാന ഗവണ്‍മെന്റും സംസ്ഥാന കൃഷി വകുപ്പും ഇക്കാര്യത്തില്‍ സജീവമായി ഇടപെടണമെന്നും മുഖ്യമന്ത്രി ധനമന്ത്രിയുമായി ചര്‍ച്ച നടത്തണമെന്നും രാധാ മോഹന്‍സിംഗ് നിര്‍ദ്ദേശിച്ചു.

ഇടുക്കി പാക്കേജ് ; 7 ന് ഇടുക്കിയില്‍
സര്‍വ്വകക്ഷിയോഗം. ഉടന്‍ മുഖ്യമന്ത്രിയെ കാണും
അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പി.

ഡല്‍ഹി : ഇടുക്കി പാക്കേജിന്റെ കാലാവധി വര്‍ദ്ധിപ്പിക്കുന്നതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായി ഇടുക്കിയില്‍ നവംബര്‍ 7 ന് സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ക്കുമെന്ന് അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി. അറിയിച്ചു. ജില്ലയിലെ എം.എല്‍.എമാരും  രാഷട്രീയ കക്ഷികളുടെ മുതിര്‍ന്ന പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. സര്‍വ്വകക്ഷി പ്രതിനിധി സംഘം ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയെ കാണുമെന്നും എം.പി. അറിയിച്ചു. ജില്ലയില്‍ നിന്നുള്ള ജലവിഭവ വകുപ്പ് മന്ത്രി പി.ജെ. ജോസഫിനെയും ഈ ആവശ്യത്തിനായി നേരില്‍ കാണും. ആവശ്യമെങ്കില്‍ സര്‍വ്വകക്ഷി സംഘം മുഖ്യമന്ത്രിയോടൊരുമിച്ച് കേന്ദ്ര മന്ത്രിമാരെ കാണുമെന്നും ജോയ്‌സ് ജോര്‍ജ് പറഞ്ഞു. കുട്ടനാടിനും ഇടുക്കിക്കും രണ്ട് നീതി നല്‍കുന്നത് പ്രതിഷേധാര്‍ഹമാണെന്നും കക്ഷി രാഷ്ട്രീയത്തിനതീതമായി മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷക സംഘടനകളും ഇക്കാര്യത്തില്‍ ഒരുമിച്ച് നില്‍ക്കണമെന്നും എം.പി. അഭ്യര്‍ത്ഥിച്ചു.




Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code