ഡല്‍ഹി: പരിശുദ്ധ പരുമല തിരുമേനിയുടെ 112ാം ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് സെന്റ് ജെയിംസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, മയൂര്‍ വിഹാര്‍, ഫേസ് ത്രീയുടെ ആഭിമുഖ്യത്തില്‍ മീററ്റ് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തിലേക്ക് പദയാത്ര നടത്തി.
നവംബര്‍ 9ന് രാവിലെ സെന്റ് ജെയിംസ് ചര്‍ച്ച് വികാരി ഫാ. ബിജു ഡാനിയേലിന്റെ നേതൃത്വത്തില്‍ നടത്തിയ പദയാത്രയെ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് പ്രതിഷ്ടിച്ചിരിക്കുന്ന മീററ്റ് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയുടെ കവാടത്തില്‍ വികാരി ഫാ. തോമസ് നൈനാന് സ്വീകരിച്ചു. ബാംഗ്ളൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയിലും, മദ്ധ്യസ്ഥ പ്രാര്‍ത്ഥനയിലും അഭയംപ്രാപിച്ച് അനുഗ്രഹം പ്രാപിച്ചു.
Comments