Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എത്തിയാദ് എയര്‍ലൈന്‍സ് ഇറ്റലിയുടെ അലിറ്റാലിയാ ഏറ്റെടുക്കുന്നു   - ജോര്‍ജ് ജോണ്‍

Picture


ഫ്രാങ്ക്ഫര്‍ട്ട്: അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യു.എ.ഇ. എയര്‍ലൈന്‍സായ എത്തിയാദ് എയര്‍ലൈന്‍സ് ഇറ്റാലിയന്‍ എയര്‍ലൈന്‍സ് അലിറ്റാലിയായുടെ 49 ശതമാനം ഷെയര്‍ ഏറ്റെടുക്കുന്നു. ഇതിനുള്ള അനുമതി യൂറോപ്യന്‍ കമ്മീഷന്‍ ഇന്നലെ നല്‍കി. ഇതോടെ എത്തിയാദ് എയര്‍ലൈന്‍സ് അതിന്റെ ലോകവ്യാപകമായ ബിസിനസ്സ് വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നു.

എത്തിയാദിന്റെ ഈ അലിറ്റാലിയാ ഏറ്റെടുക്കല്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇറ്റലി, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍, തെക്കേ അമേരിക്കാ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ കണക്ഷന്‍ ഫ്‌ളൈറ്റുകള്‍കള്‍ക്ക് അവസരമൊരുക്കുന്നു.

യൂറോപ്യന്‍ യാത്രക്കാര്‍ക്കും, പ്രവാസികള്‍ക്കും അലിറ്റാലിയാ ഫ്‌ളൈറ്റുകള്‍ ഉപയോഗിച്ച് അബുദാബിയില്‍ എത്തി ഇന്ത്യയിലേക്ക് പറക്കാം. ഈയിടെ എത്തിയാദ് എയര്‍ലൈന്‍സ് അന്തരാഷ്ട്ര നിലവാരത്തില്‍ പുതിയ എയര്‍ലൈന്‍സ് സഖ്യം രൂപീകരിച്ചതിന് തൊട്ടു പിന്നായൊണ് 49 ശതമാനം അലിറ്റാലിയയുടെ ഏറ്റെടുക്കല്‍.  ഇപ്പോള്‍ സഖ്യത്തില്‍ എത്തിയാദ് ഉള്‍പ്പെടെ 6 എയര്‍ലൈന്‍സ് ആണുള്ളത്.
 





Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code