Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഐഎഎസ്‌സി വിയന്ന സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 22ന്

Picture


വിയന്ന: മലയാളി സ്‌പോര്‍ട്‌സ് സംഘടനയായ ഇന്തോ- ഓസ്ട്രിയന്‍ സ്‌പോര്‍ട്‌സ് ക്ലബിന്റെ (ഐഎഎസ്‌സി വിയന്ന) രാജ്യാന്തര ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 22ന് (ശനി) ഉച്ചകഴിഞ്ഞ് ഒന്നിന് ലീബല്‍ഗാസെ ആറില്‍ ആരംഭിക്കും. ക്ലബിന്റെ പതിനാറാമത് വാര്‍ഷികവും ഇതോടൊപ്പം ആഘോഷിക്കും.

മൂന്നു വിഭാഗങ്ങളിലായി 16 ടീമുകള്‍
(IASC SENIORS, IASC JUNIORS, GDG, AC WIEN, FC KERELA, KERELA UNITED, FC KALSA, WIENER LINIEN, IASC BLACK, IASC ORANGE, ATHLETICO VIENNA, FINE ARTS INDIA, FC SWISS, REAL ST. CHRISTOPH, IASC A, IASC B) മത്സരങ്ങളില്‍ പങ്കെടുക്കും.

രണ്ടാം തലമുറയില്‍പ്പെട്ട യുവജനങ്ങളും മുതിര്‍ന്ന തലമുറയിലെ കളിക്കാരും ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ടൂര്‍ണമെന്റിലേയ്ക്ക് വിയന്നയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

വിശദ വിവരങ്ങള്‍ക്ക്: പാപ്പച്ചന്‍: 069918115230, സജി: 069909082976, എബി: 069910612334.

റിപ്പോര്‍ട്ട്: ജോബി ആന്റണി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code