കുവൈറ്റ്: സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാഇടവകയുടെ സണ്ഡേസ്കൂള് സ്ഥാപിതമായതിന്റെ അന്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഉത്ഘാടനവും, ആദ്യഫല പെരുന്നാളും, നവംബര്‍ 21 വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 7.30 വരെ ഹവല്ലി അല്‍ജലീല്‍ അല്‍ജദീദ് സ്കൂളില്‍ വെച്ച് നടക്കും.
പ്രസ്തുത ചടങ്ങുകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഇടുക്കി ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്താ മുഖ്യാതിഥിയായിരിക്കും. കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ ശ്രീ. സുനില്‍ ജെയിന്, സൗത്ത് ആഫ്രിക്കന്‍ അംബാസിഡര്‍ ശ്രീ ഡെലാരി വാന്‍ ടോണ്ഡന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍, പ്രത്യേകമായി തയ്യാറാക്കിയ പതാക ഉയര്‍ത്തല്‍, ജൂബിലി ഗാനാലാപനം, ലോഗോ പ്രകാശനം, മെഡലിയന്‍ പ്രകാശനം എന്നിവയും ഉണ്ടായിരിക്കും.
ഇടവകയിലെ ആത്മീയപ്രസ്ഥാനങ്ങള്‍, സണ്ഡേസ്കൂള് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, പ്രശസ്ത വയലിനിസ്റ്റ് മനോജ് ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള 4സ്ട്രിംങ്ങസ് നയിക്കുന്ന സംഗ!ീത വിരുന്നില്‍ പ്രശസ്ത പിന്നണി ഗ!ായിക സിതാര കൃഷ്ണകുമാര്‍, റഹ്മാന്, വിഷ്ണുരാജ് എന്നിവര്‍ അണിനിരക്കുന്നു.
പരിപാടിയുടെ വിജയത്തിനായുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണെന്ന് സംഘാടകസമിതി അറിയിച്ചു.
നവംബര്‍ 18നു അബ്ബാസിയാ സിസേഴ്സ് ദക്ഷിണില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ അഭി. മാത്യൂസ് മാര്‍ തേവോദോസിയോസ്, ഇടവക വികാരി ഫാ. രാജു തോമസ്, സഹവികാരി ഫാ. റെജി സി. വര്‍ഗ്ഗീസ്, ട്രഷറാര്‍ സജി മാത്യു, സെക്രട്ടറി സാബു ഏലിയാസ്, ആദ്യഫലപെരുന്നാള്‍ ജനറല്‍ കണ്‍വീനര്‍ ജോണ്‍ ജോര്‍ജ്ജ്, സണ്ഡേസ്കൂള് സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ജനറല്‍ കണ്‍വീനര്‍ പി. സി. ജോര്‍ജ്ജ്, സണ്ഡേസ്കൂള് ഹെഡ്മാസ്റ്റര് കുര്യന് വര്‍ഗ!ീസ് എന്നിവര്‍ പങ്കെടുത്തു.
Comments