മസ്കിറ്റ്(ടെക്സസ്): കേള്‍വിക്കാരുടെ കണ്ണുകള്‍ ഈറനണിയിക്കുന്ന പ്രത്യാശ ഗാനങ്ങള്‍ ആലപിച്ച്, ക്രൈസ്തവ സംഗീത ലോകത്തില്‍ നിറഞ്ഞു നിന്നിരുന്ന അനുഗ്രഹീത യുവ ഗായകന് ചിക്കു കുരിയാക്കോസിന് സ്മരണാജ്ഞലികള്‍ അര്‍പ്പിക്കുന്നതിനായി ഡാളസ് സെലിബ്രന്റ്സ് ഡാളസ്സില്‍ സംഗീത സായാഹ്നം ഒരുക്കുന്നു.
ഡിസം.7 ഞായറാഴ്ച വൈകീട്ടു 6.30ന് മസ്കിറ്റ് ബാണ്‍സ് ബ്രിഡ്ജ് ഷാരോണ്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിലാണ് ഗാനശുശ്രൂഷക്ക് വേദിയൊരുങ്ങുന്നത്.
ഡാളസ്-ഫോര്‍ട്ട് വര്‍ത്തിലെ ഗായകന് ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാള ഗാനങ്ങള്‍ ആലപിക്കും. ഇവാ.തോമസ് ജോണ്‍, കെ.ജി.ജോര്‍ജ് തുടങ്ങിയവര്‍ സന്ദേശങ്ങള്‍ നല്‍കും. പ്രവേശനം സൗജന്യമാണ്. ഏവരേയും സംഗീത ശുശ്രൂഷയിലേക്ക് സാദരം ക്ഷണിക്കുന്നതായി ഭാരവാഹികളായ തോമസ് ജോണ്‍ (കോര്‍ഡിനേറ്റര്‍), റോയ് വര്‍ഗീസ് സെക്രട്ടറി, ബ്ലസന്‍ ജേക്കബ് (ട്രഷറര്‍), ജസ്റ്റിന് വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
തോമസ് ജോണ്‍-214 500 8566
ജസ്റ്റിന് വര്‍ഗീസ്-214 466 9922
Comments